Site iconSite icon Janayugom Online

പ്രായപൂര്‍ത്തിയാകാത്ത വിദ്യാര്‍ത്ഥിയെ വിവാഹം ചെയ്ത അധ്യാപിക അറസ്റ്റില്‍

തമിഴ്‌നാട്ടിലെ ട്രിച്ചിയില്‍ ഒരു സ്വകാര്യ സ്‌കൂളിലെ 26കാരിയായ അധ്യാപികയെ 17 വയസുള്ള വിദ്യാർത്ഥിയെ വിവാഹം കഴിച്ചതിന് പൊലീസ് അറസ്റ്റ് ചെയ്തു. പോക്‌സോ നിയമപ്രകാരമാണ് ഇവരെ അറസ്റ്റ് ചെയ്തത്.

മാർച്ച് 11ന് പതിനേഴുകാരനെ കാണാനില്ലെന്ന് കാണിച്ച് മാതാപിതാക്കൾ തുറയൂർ പൊലീസിൽ പരാതി നൽകിയതോടെയാണ് സംഭവം പുറത്തറിയുന്നത്. മാർച്ച് അഞ്ചിന് സ്‌കൂളിൽ പോയ കുട്ടി വീട്ടിൽ തിരിച്ചെത്തിയില്ലെന്നാണ് പരാതിയിൽ പറയുന്നത്.

അന്വേഷണത്തിൽ സ്‌കൂളിലെ ഒരു അധ്യാപികയെയും അന്നുതന്നെ കാണാതായതായി പൊലീസ് കണ്ടെത്തി. തുടർന്ന് നടത്തിയ അന്വേഷണത്തിൽ ഇരുവരും തമ്മിൽ ബന്ധമുണ്ടെന്നും സ്‌കൂൾ വിട്ട് ശേഷം ഇറങ്ങിപ്പോയതായും കണ്ടെത്തി.

eng­lish sum­ma­ry; Tamil Nadu teacher arrest­ed for mar­ry­ing minor student

you may also like this video;

YouTube video player
Exit mobile version