Site iconSite icon Janayugom Online

മുൻ നയതന്ത്രജ്ഞൻ തരൺജിത് സിങ് സന്ധു ബിജെപിയിൽ ചേർന്നു

യുഎസിലെ മുൻ ഇന്ത്യൻ അംബാസഡർ തരൺജിത് സിങ് സന്ധു ബിജെപിയിൽ ചേര്‍ന്നു. ഡൽഹിയിലെ പാർട്ടി ആസ്ഥാനത്തെത്തിയാണ് അദ്ദേഹം അംഗത്വം സ്വീകരിച്ചു. അമൃത്സർ സ്വദേശിയായ സന്ധു വരാനിരിക്കുന്ന ലോക്സഭാ തെരഞ്ഞെടുപ്പിൽ മത്സരിച്ചേക്കും.

ഈ വർഷം ജനുവരിയിൽ തരൺജിത് സിങ് സന്ധു യുഎസിലെ ഇന്ത്യൻ അംബാസഡർ എന്ന നിലയിലുള്ള തന്റെ കാലാവധി പൂർത്തിയാക്കി സർക്കാർ സർവീസിൽ നിന്ന് വിരമിച്ചിരുന്നു. 2020 ഫെബ്രുവരി 3ന് ഹർഷ് വർധൻ ശ്രിംഗ്ലയ്ക്ക് പകരമായാണ് സന്ധു ചുമതല ഏറ്റത്. സന്ധു 1988 ബാച്ച് ഇന്ത്യൻ ഫോറിൻ സർവീസ് ഉദ്യോഗസ്ഥനായ സന്ധു ശ്രീലങ്കയിലെ ഇന്ത്യൻ ഹൈക്കമ്മീഷണറായും സേവനമനുഷ്ഠിച്ചിട്ടുണ്ട്.

Eng­lish Sum­ma­ry: Taran­jit Singh Sand­hu joins BJP
You may also like this video

Exit mobile version