Site iconSite icon Janayugom Online

കുങ്കിയാനയെയും കൂട്ടി ദൗത്യ സംഘം ഇറങ്ങി; പി ടി സെവനെ പൂട്ടാന്‍

pt 7pt 7

പാലക്കാട് ധോണിയിലെ ജനങ്ങളെ വിറപ്പിക്കുന്ന പി ടി 7 കാട്ടാനയെ പിടികൂടാനുള്ള വനംവകുപ്പിന്റെ ശ്രമങ്ങള്‍ തുടങ്ങി. ഡോ. അരുണ്‍ സക്കറിയയുടെ നേതൃത്വത്തിലുള്ള സംഘത്തിലെ 72 പേരും മൂന്ന് കുങ്കി ആനകളുമാണ് ദൗത്യത്തിലുള്ളത്. ഇന്ന് തന്നെ മയക്കുവെടി വയ്ക്കാനാണ് ദൗത്യസംഘത്തിന്റെ ശ്രമം. പുലര്‍ച്ചെ നാല് മണിയോടെയാണ് സംഘം വനത്തിലേക്ക് പുറപ്പെട്ടത്.

മയക്കുവെടി വെച്ചാല്‍ ആന ഓടാനുള്ള സാധ്യതയുള്ളതിനാല്‍ അക്കാര്യങ്ങളെല്ലാം സൂക്ഷ്മമായി പരിഗണിച്ചാകും നടപടിയെന്ന് ഡോ. അരുണ്‍ അറിയിച്ചു. പിടികൂടുന്ന കൊമ്പനെ പാര്‍പ്പിക്കാന്‍ യൂക്കാലി തടി കൊണ്ടുള്ള കൂടും തയ്യാറാണ്. കൂടിന്റെ ബലപരിശോധന ഇന്നലെയും പൂര്‍ത്തിയാക്കിയിരുന്നു. നിലവില്‍ പിടി 7 നെ നിരീക്ഷിച്ചുവരികയാണ്. സാന്നിധ്യം മനസിലാക്കിയാല്‍ സംഘം പിടി സെവനെ പിടികൂടാനായി ഉള്‍വനത്തിലേക്ക് പോകുമെന്നാണ് വിവരങ്ങള്‍.

Eng­lish Sum­ma­ry: Task force to catch the tusker PT7

You may also like this video

Exit mobile version