എംഎൽഎ സ്ഥാനത്ത് നിന്നുള്ള രാജി സൂചനയുമായി രാഹുൽ മാങ്കൂട്ടത്തിലിന്റെ ഫേസ്‌ബുക്ക് പോസ്റ്റ്. രാഹുൽ ഗാന്ധിയുടെ ചിത്രം പങ്കുവെച്ചാണ് രാഹുലിന്റെ പോസ്റ്റ്. പരിഹസിച്ചു, കുറ്റപ്പെടുത്തി, സംഘടിതമായി അയാളെ ആക്രമിച്ചു. വീഴ്ത്താന്‍ ശ്രമിച്ചു, സ്തുതിപാടിയവര്‍ വിമര്‍ശകരായി. കുത്തിയിട്ടും പരിഭവങ്ങള്‍ ഇല്ലാതെ അയാള്‍ പോരാടുന്നു. കാരണം അയാള്‍ക്ക് ഈ പ്രസ്ഥാനമാണ് വലുത്.
പദവികള്‍ക്കും അപ്പുറം അയാള്‍ കോണ്‍ഗ്രസുകാരനാണ്. രാഹുല്‍ ഗാന്ധി എന്നായിരുന്നു രാഹുൽ മാങ്കൂട്ടത്തിലിന്റെ പോസ്റ്റ്. ബിഹാറിലെ വോട്ടർ അധികാർ യാത്രയില്‍ രാഹുല്‍ ഗാന്ധി ബുള്ളറ്റ് ഓടിക്കുന്ന ചിത്രമാണ് രാഹുല്‍ മാങ്കൂട്ടത്തില്‍ പങ്കുവെച്ചത്. അതേസമയം ഇന്ന് മാധ്യമങ്ങളെ കണ്ട രാഹുല്‍ മാങ്കൂട്ടത്തില്‍, തന്റെ രാജിക്കാര്യത്തെ സംസാരിച്ചില്ല. എന്നാല്‍ താന്‍ കാരണം പാര്‍ട്ടി പ്രവര്‍ത്തകര്‍ തല കുനിക്കാന്‍ പാടില്ലെന്നും പാര്‍ട്ടിയെ പ്രതിസന്ധിയിലാക്കില്ലെന്നും രാഹുല്‍ വ്യക്തമാക്കി.

