ഭരണവിരുദ്ധവികാരം ആഞ്ഞടിച്ചപ്പോള്‍ ഒഡിഷയിലും ആന്ധ്രാപ്രദേശിലും സംസ്ഥാന സര്‍ക്കാരുകള്‍ക്കെതിരെ ജനവിധി.
24 വര്‍ഷം നീണ്ട നവീന്‍ പട്നായികിന്റെ ഭരണത്തിനാണ് ഒഡിഷയില്‍ വിരാമമായിരിക്കുന്നത്. 147 അംഗ നിയമസഭയില്‍ 76 സീറ്റില്‍ വിജയത്തോടെ ബിജെപി അധികാരം പിടിച്ചു. ബിജെഡി 53 സീറ്റിലും കോണ്‍ഗ്രസ് 14 ഇടത്തും മറ്റുള്ളവര്‍ രണ്ട് സീറ്റിലും വിജയം നേടി. 2000 ലാണ് നവീന്‍ പട്‌നായിക് ഒഡിഷ മുഖ്യമന്ത്രിയാകുന്നത്. 2019 ലെ നിയമസഭ തെരഞ്ഞെടുപ്പില്‍ ബിജെഡി 112 സീറ്റുകളിലാണ് വിജയിച്ചിരുന്നത്. ബിജെപി 23 സീറ്റിലും കോണ്‍ഗ്രസ് ഒമ്പത് സീറ്റിലും വിജയിച്ചിരുന്നു. ആന്ധ്രാപ്രദേശില്‍ എന്‍ഡിഎ സഖ്യം അധികാരത്തിലെത്തി. ചന്ദ്രബാബൂ നായിഡുവിന്റെ നേതൃത്വത്തിലുള്ള ടിഡിപി 122 സീറ്റുകളില്‍ വിജയിച്ചു. ബിജെപി ഏഴിടത്തും ജനസേനാ പാര്‍ട്ടി 17 ഇടത്തും ജയം സ്വന്തമാക്കി. ജഗന്‍ മോഹന്‍ റെഡ്ഡിയുടെ വൈഎസ്ആര്‍ കോണ്‍ഗ്രസ് 21 സീറ്റുകളില്‍ മാത്രമാണ് വിജയിച്ചത്.
English Summary:TDP in Andhra; BJP in Odisha
You may also like this video