Site iconSite icon Janayugom Online

വിദ്യാര്‍ത്ഥിനിക്ക് അശ്ലീല ദൃശ്യങ്ങള്‍ അയച്ചു നല്‍കി: കണ്ണൂരില്‍ അധ്യാപകൻ അറസ്റ്റില്‍

വിദ്യാര്‍ത്ഥിനിക്ക് അശ്ലീല ദൃശ്യങ്ങള്‍ അയച്ചു കൊടുത്ത അധ്യാപകനെ അറസ്റ്റ് ചെയ്തു. കണ്ണൂര്‍ പരിയാരത്താണ് സംഭവം. ഓലയമ്പാടി സ്വദേശി കെ സി സജീഷിനെയാണ് പോക്‌സോ കേസ് ചുമത്തി അറസ്റ്റ് ചെയ്തത്.

വിദ്യാര്‍ത്ഥിനിക്ക് പ്രതി അശ്ലീല ദൃശ്യങ്ങള്‍ അയച്ചു നല്‍കിയെന്നാണ് പരാതി. മുന്‍മന്ത്രിയുടെ പേഴ്‌സണല്‍ സ്റ്റാഫംഗമായിരുന്നു അറസ്റ്റിലായ സജീഷ്. പെണ്‍കുട്ടിയുടെ മൊഴി രേഖപ്പെടുത്തിയ പരിയാരം പൊലീസ് പോക്സോ ചുമത്തി കേസെടുത്തു.

Eng­lish Sum­ma­ry: Teacher arrest­ed in Kan­nur for send­ing lewd videos to student
You may also like this video

Exit mobile version