Site icon Janayugom Online

ലോ അക്കാദമിയില്‍ അധ്യാപകന്‍ തീപൊള്ളലേറ്റ് മരിച്ചു

തിരുവനന്തപുരം ലോ അക്കാദമിയില്‍ അധ്യാപകന്‍ തീപൊള്ളലേറ്റ് മരിച്ചു. കോളജ് ഗ്രൗണ്ടില്‍ വച്ചാണ് അധ്യാപകന്‍ മരിച്ചത്. പേരൂര്‍ക്കട സ്വദേശി സുനില്‍ കുമാറാണ് (45) മരിച്ചതെന്ന് പൊലീസ് പറഞ്ഞു. ആത്മഹത്യയെന്നാണ് പ്രാഥമിക നിഗമനം.ഇന്ന് ഉച്ചയ്ക്കായിരുന്നു സംഭവം.ആത്മഹത്യയുടെ കാരണം വ്യക്തമല്ല.

പൊള്ളലേറ്റ നിലയില്‍ ഗ്രൗണ്ടില്‍ നിന്ന് കണ്ടെത്തുകയായിരുന്നു. ഉടന്‍ മെഡിക്കല്‍ കോളേജില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.രാവിലെ കോളേജില്‍ ഓണാഘോഷ പരിപാടികള്‍ ഉണ്ടായിരുന്നു. പരിപാടിയില്‍ സുനില്‍ കുമാര്‍ പങ്കെടുത്തിരുന്നു.

അധ്യാപകന്‍ ഗ്രൗണ്ടിലിരിക്കുന്നത് വിദ്യാര്‍ത്ഥികള്‍ കണ്ടിരുന്നു.അദ്ധ്യാപകന്റെ ബാഗില്‍ നിന്നും പെട്രോള്‍ വാങ്ങിയ കുപ്പി കണ്ടെത്തി. മൃതദേഹം തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ സൂക്ഷിച്ചിരിക്കുകയാണ്.

Eng­lish Sum­ma­ry: teacher burn to death at law collage

You may like this video also

Exit mobile version