രാജസ്ഥാൻ അധ്യാപക യോഗ്യത പരീക്ഷയിലെ ചോദ്യപ്പേപ്പര്‍ ചോര്‍ന്ന സംഭവത്തില്‍ മാധ്യമപ്രവര്‍ത്തകനെ അറസ്റ്റ് ചെയ്തു. കേസില്‍ പ്രതിയായ ജോലോര്‍ ജില്ലയിലെ ഗ്രാം സേവക്, നരേന്ദ്രയെചോദ്യം ചെയ്തതില്‍ നിന്നാണ് ചാനലിലെ മാധ്യമപ്രവര്‍ത്തകന്‍ ബബ്‌ലു മീണയ്ക്ക് പങ്കുള്ളതായി കണ്ടെത്തിയതെന്ന് സ്പെഷ്യല്‍ ഓപ്പറേഷന്‍സ് ഗ്രൂപ്പ് എഡിജിപി അശോക് റാത്തോഡ് പ്രസ്താവനയില്‍ പറഞ്ഞു.
കഴിഞ്ഞ 10 വര്‍ഷമായി ജോലോറിലെ ചാനലില്‍ പ്രവര്‍ത്തിക്കുകയാണ് ബബ്‌ലു. ദൗസ ജില്ല സ്വദേശിയാണ് ഇയാള്‍. റീത്ത് പരീക്ഷയില്‍ ഇയാളും പങ്കെടുത്തിരുന്നുവെന്നും കണ്ടെത്തിയിരുന്നു. ഇതുവരെ 40 പേരെയാണ് കേസില്‍ അറസ്റ്റ് ചെയ്തിട്ടുള്ളത്.
33 ജില്ലകളിലെ 3,993 കേന്ദ്രങ്ങളിൽ രണ്ട് ഷിഫ്റ്റുകളിലായിട്ടായിരുന്നു അധ്യാപക യോഗ്യത പരീക്ഷ. സർക്കാർ അധ്യാപകരുടെ 31000 ഒഴിവുകളിലേക്കായി 16.51 ലക്ഷം പേരായിരുന്നു പരീക്ഷ എഴുതിയത്. കോപ്പിയടി ഒഴിവാക്കാൻ ചില ജില്ലകളിൽ മൊബൈൽ സേവനം നിർത്തിവെക്കുക വരെ ചെയ്തതിനിടെയാണ് രാജ്യത്തെ ഞെട്ടിച്ച് വലിയ തട്ടിപ്പ് പിടികൂടിയത്.
English Summary: Teacher Qualification Exam Question Paper Leaked: Journalist Arrested
You may like this video also