സംസ്ഥാനത്തെ ബിഎഡ് കോളേജുകളിലെ അധ്യാപക വിദ്യാർത്ഥികൾക്ക് അവരുടെ അധ്യാപക പരിശീലന കാലയളവിൽ സൗകര്യപ്രദമായതും മാന്യമായതുമായ ഏത് വസ്ത്രവും ധരിച്ച് ഹാജരാകാമെന്ന് ഉന്നതവിദ്യാഭ്യാസസാമൂഹ്യനീതി മന്ത്രി പറഞ്ഞു.
തിരുവനന്തപുരം സർക്കാർ ട്രെയിനിങ് കോളജിൽ യൂണിഫോം ഏർപ്പെടുത്തുന്നതുമായി ബന്ധപ്പെട്ട വസ്ത്രധാരണത്തിന്റെ പേരിൽ പ്രിൻസിപ്പാൾ വിദ്യാർത്ഥിനികളെ അധിക്ഷേപിച്ചു എന്ന പരാതിയെ തുടർന്നാണ് നടപടി.
ഇക്കാര്യത്തിൽ കോളജ് വിദ്യാഭ്യാസ ഡയറക്ടർ ഉത്തരവു പുറപ്പെടുവിച്ചിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.
English Summary: Teacher students can wear any decent clothes: Minister Dr R Bindu
You may also like this video