സ്ഥലംമാറ്റ ഉത്തരവുകള്‍ റദ്ദാക്കാന്‍ 24 ഓളം വിദ്യാര്‍ത്ഥികളെ രണ്ട് അധ്യാപകര്‍ ചേര്‍ന്ന് സ്‌കൂളിന്റെ മേല്‍ക്കൂരയില്‍ പൂട്ടിയിട്ടു. ഉത്തര്‍പ്രദേശില്‍ ലഖിംപൂര്‍ ഖേരി ജില്ലയിലെ ബെഹ്ജാമിലുള്ള കസ്തൂര്‍ബാ ഗാന്ധി ബാലിക വിദ്യാലയത്തിലെ പെണ്‍കുട്ടികളെയാണ് ഉത്തരവുകള്‍ റദ്ദാക്കാന്‍ ജില്ലാ അധികാരികളെ സമ്മര്‍ദ്ദത്തിലാക്കുന്നതിനായി സ്‌കൂളിന്റെ മേല്‍ക്കൂരയില്‍ പൂട്ടിയിട്ടത്. വ്യാഴാഴ്ച രാത്രിയാണ് സംഭവം. മണിക്കൂറുകള്‍ക്ക് ശേഷമാണ് പൊലീസിന് പെണ്‍കുട്ടികളെ അവരുടെ ഹോസ്റ്റലിലേക്ക് തിരികെയെത്തിക്കാനായത്.
സ്ഥലം മാറ്റാനുള്ള ഉത്തരവ് റദ്ദാക്കാന്‍ ജില്ലാ അധികാരികളില്‍ സമ്മര്‍ദ്ദം ചെലുത്താനാണ് അധ്യാപകര്‍ ഇത്തരമൊരു നീക്കം നടത്തിയതെന്ന് ലഖിംപൂര്‍ ഖേരിയിലെ വിദ്യാഭ്യാസ ഓഫീസര്‍ ലക്ഷ്മികാന്ത് പാണ്ഡെ വാര്‍ത്താ ഏജന്‍സിയായ പിടിഐയോട് പ്രതികരിച്ചു. സംഭവത്തെക്കുറിച്ച് ഹോസ്റ്റല്‍ വാര്‍ഡന്‍ ലളിത് കുമാരിയാണ് പാണ്ഡെയെയും പെണ്‍കുട്ടികളുടെ വിദ്യാഭ്യാസ ജില്ലാ കോര്‍ഡിനേറ്റര്‍ രേണു ശ്രീവാസ്തവിനെയും അറിയിച്ചത്. തുടര്‍ന്ന് അവര്‍ സ്‌കൂളിലെത്തി ലോക്കല്‍ പൊലീസിലെ വനിതാ ജീവനക്കാരെയും എത്തിച്ച് മണിക്കൂറുകളോളം അവിടെ ക്യാമ്പ് ചെയ്ത് പ്രശ്നം പരിഹരിക്കുകയായിരുന്നു.
പെണ്‍കുട്ടികളെ പൂട്ടിയിട്ട അധ്യാപകരായ മനോരമ മിശ്രയ്ക്കും ഗോള്‍ഡി കത്യാര്‍ക്കും എതിരെ പൊലീസ് എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്തു. സംഭവത്തില്‍ വകുപ്പുതല അന്വേഷണത്തിനും ഉത്തരവിട്ടിട്ടുണ്ട്. അന്വേഷണത്തില്‍ അധ്യാപകര്‍ കുറ്റക്കാരാണെന്ന് തെളിഞ്ഞാല്‍ സര്‍വീസ് കരാര്‍ അവസാനിപ്പിക്കുന്നതുള്‍പ്പെടെയുള്ള കര്‍ശന നടപടികള്‍ സ്വീകരിക്കുമെന്നും പാണ്ഡെ കൂട്ടിച്ചേര്‍ത്തു.
English summary; Teachers locked the girls on the roof of the school to withdraw the transfer orders
You may also like this video;