അസമിലെ നബരംഗ്പൂർ ജില്ലയിൽ 11 വയസ്സുകാരിയായ ആദിവാസി പെണ്‍കുട്ടിയെ അധ്യാപകർ ബലാ ത്സംഗം ചെയ്തതായി പരാതി. സർക്കാർ ഉടമസ്ഥതയിലുള്ള റസിഡൻഷ്യൽ സ്‌കൂളിലെ അഞ്ചാം ക്ലാസ് വിദ്യാര്‍ത്ഥിനിയാണ് ലൈം ഗികാതിക്രമത്തിനിരയായത്. പരാതിയെ തുടർന്ന് അധ്യാപകരെ പൊലീസ് കസ്റ്റഡിയിലെടുത്തു. ചൊവ്വാഴ്ചയാണ് സംഭവം.
പെൺകുട്ടിയുടെ പിതാവ് വ്യാഴാഴ്ച പരാതി നൽകി. എസ്‌സി, എസ്ടി വിദ്യാർഥികൾക്കായി പ്രവർത്തിക്കുന്ന സ്‌കൂളിലാണ് സംഭവം. ചൊവ്വാഴ്ച സ്‌കൂൾ സമയത്ത് ഇരുവരും ചേർന്ന് കുട്ടിയെ ബലാത്സംഗം ചെയ്‌തതായി പിതാവ് പരാതിയിൽ പറഞ്ഞു.അധ്യാപകർ മകളെ സ്‌കൂളിലെ ടോയ്‌ലറ്റിൽ കൊണ്ടുപോയി ബ ലാ ത്സംഗം ചെയ്യുകയായിരുന്നുവെന്നും പരാതിയിൽ പറയുന്നു. അധ്യാപകരുടെ ചോദ്യം ചെയ്യൽ പൂർത്തിയായാലുടൻ ആവശ്യമായ നടപടി സ്വീകരിക്കുമെന്ന് പൊലീസ് പറഞ്ഞു.
English Summary: Teachers rape 11-year-old tribal girl student in Nabarangpur school, 2 arrested
You may also like this video