Site iconSite icon Janayugom Online

ഓണ്‍ലൈന്‍ ക്ലാസ്സാണെങ്കിലും അദ്ധ്യാപകര്‍ സ്കൂളില്‍ വരണം

സംസ്ഥാനത്ത് സ്കൂളുകളില്‍ ഒന്ന് മുതല്‍ ഒമ്പത് വരെ ക്ലാസുകള്‍ നേരത്തെ തീരുമാനിച്ച പ്രകാരം ഇന്ന് മുതല്‍ ഓണ്‍ലൈന്‍ സംവിധാനത്തിലായിരിക്കും. 10, പ്ലസ് വണ്‍, പ്ലസ് ടു ക്ലാസുകള്‍ കോളജുകള്‍ എന്നിവ സാധാരണ നിലയില്‍ പ്രവര്‍ത്തിക്കും. കോവിഡ് സാഹചര്യമനുസരിച്ചായിരിക്കും ഇവയുടെ പ്രവര്‍ത്തനം. ഓൺലൈൻ ക്ലാസുകൾ ആരംഭിക്കുമ്പോൾ അധ്യാപകർ സ്കൂളിൽ തന്നെ ഉണ്ടാകണം. അധ്യയനവർഷത്തിന്റെ അവസാനഘട്ടമായതിനാൽ ഇത് പ്രധാനമാണെന്നും മുഖ്യമന്ത്രി നിര്‍ദേശിച്ചിട്ടുണ്ട്. സ്പെഷൽ സ്കൂളുകൾ അടച്ചിടേണ്ടതില്ലെന്ന് ഇന്നലെ യോഗത്തില്‍ തീരുമാനിച്ചു. അവിടെ ക്ലസ്റ്റർ രൂപപ്പെട്ടാൽ മാത്രം അടയ്ക്കും. സി കാറ്റഗറിയിൽ വരുന്ന ജില്ലകളിൽ മാത്രം ബിരുദം ( ഒന്നും രണ്ടും വർഷം ) ബിരുദാനന്തര ബിരുദം ( ആദ്യ വർഷം) ക്ലാസുകളും പ്ലസ് വൺ ക്ലാസുകളും ഓൺലൈൻ സംവിധാനത്തിലേക്ക് മാറും. നിലവിൽ ഈ കാറ്റഗറിയിൽ ഒരു ജില്ലയും ഉൾപ്പെട്ടിട്ടില്ല.

Eng­lish Sum­ma­ry :Teach­ers should come to school even if it is onlineclass
you may also like this video

Exit mobile version