Site iconSite icon Janayugom Online

സാങ്കേതിക തകരാർ; ഡൽഹിയിൽ നിന്നും ഗോവയിലേക്ക് പോകുകയായിരുന്ന ഇൻഡിഗോ വിമാനം വഴി തിരിച്ചു വിട്ടു

വിമാനത്തിന്റെ എൻജിനുകളിലൊന്ന് തകരാറിലായതിനെ തുടർന്ന് ഡൽഹിയിൽ നിന്ന് ഗോവയിലേക്ക് പോകുകയായിരുന്ന ഇൻഡിഗോ വിമാനം വഴി തിരിച്ചു വിട്ടു. ഇൻഡിഗോ 6ഇ 6271 എന്ന വിമാനത്തിനാണ് സാങ്കേതിക തകരാർ കണ്ടെത്തിയത്. ഗോവയിലെ മനോഹർ അന്താരാഷ്ട്ര വിമാനത്താവളത്തിലേക്ക് ചാർട്ട് ചെയ്ത വിമാനമിറക്കിയത് മുംബൈയിലെ ഛത്രപതി ശിവാജി മഹാരാജ് അന്താരാഷ്ട്ര വിമാനത്താവളത്തിലായിരുന്നു. അതേ സമയം, വിമാനം മുംബൈയിൽ സുരക്ഷിതമായി ഇറങ്ങിയെന്നും യാത്രക്കാർ സുരക്ഷിതരാണെന്നും ഇൻഡിഗോ അറിയിച്ചു.

Exit mobile version