കൗമാരക്കാരന്റെ ആത്മഹത്യ പൊലീസിന്റെ ഭീഷണിയിൽ മനംനൊന്ത് ആ ണെന്ന് മാതാപിതാക്കൾ പത്രസമ്മേളനത്തിൽ ആരോപിച്ചു. സംഭവത്തിൽ കുറ്റക്കാർക്കെതിരെ നടപടിവേണമെന്ന് മാതാപിതാക്കൾ ആവശ്യപ്പെട്ടു. ചിറ്റാർ — വയ്യാറ്റുപുഴ പുത്തൻവീട്ടിൽ അജിത്കുമാർ — സിനി ദമ്പതികളുടെ മകൻ വിഷ്ണുവാണ് കഴിഞ്ഞ മാസം 20ന് ആത്മഹത്യ ചെയ്തത്. ഇവർ താമസിച്ചിരുന്ന വാടക വീട്ടിൽ വെച്ചാണ് ആത്മഹത്യ ചെയ്തത്. വൈകുന്നേരം അഞ്ച് മണിയോടെ മാതാപിതാക്കൾ എത്തിയപ്പോഴാണ് വിഷ്ണുവിനെ തൂങ്ങിയ നിലയിൽ കാണുന്നത്. പേരക്കൂട്ടിയുടെ മരണത്തിത്തിന്റെ ആഘാതത്തിൽ മുത്തച്ഛൻ വർഗീസും അന്നു രാത്രിയിൽ തന്നെ മരിച്ചു.
ചിറ്റാർ ഗവ. ഹയർസെക്കണ്ടറി സ്കൂളിലെ പ്ലസ്ടൂ വിദ്യാർഥിയായിരുന്നു വിഷ്ണു. സീതത്തോട് സ്വദേശിയായ ഒരു പെൺകുട്ടിയുമായി വിഷ്ണുവിന് പരിചയമുണ്ടായിരുന്നു. ഈ പെൺകുട്ടി നിരന്തരം സോഷ്യൽമീഡിയയിലും ഫോണിൽകൂടിയും വിഷ്ണുവിനെ ശല്യംചെയ്തിരുന്നതായി മാതാപിതാക്കളായ സിനിയും അജിത്കുമാറും വാർത്ത സമ്മേളനത്തിൽ പറഞ്ഞു. 19ന് വീടിന് സമീപം എത്തണമെന്ന് പെൺകുട്ടി ആവശ്യപ്പെട്ടതിന്റെ അടിസ്ഥാനത്തിൽ വിഷ്ണു രണ്ട് കൂട്ടുകാരോടൊപ്പം സ്കൂട്ടറിൽ പകൽ അവിടെയെത്തി.
ഈസമയം പെൺകുട്ടിയുടെ പിതാവ് എത്തി വിഷ്ണുവിനെ ബലമായി പിടിച്ച് ചിറ്റാർ പൊലീസ് സ്റ്റേഷനിലേക്ക് കൊണ്ടുപോയതായി മാതാപിതാക്കൾ പറഞ്ഞു.
കൂടെയുണ്ടായിരുന്ന കൂട്ടുകാരെയും സ്റ്റേഷനിൽഎത്തിച്ചു. സ്റ്റേഷനിൽ സി ഐയും പൊലീസുകാരും ചേർന്ന് വിഷ്ണുവിനെ ഭീഷണിപ്പെടുത്തുകയും പരസ്യമായി ആക്ഷേപിക്കുകയും പോക്സോ കേസിൽ ജയിലിൽ ഇടുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തു.
പൊലീസ് അറിയിച്ചതനുസരിച്ച് മാതാവും സ്റ്റേഷനിൽഎത്തി. മകന്റെ മുന്നിൽ വെച്ച് അവരെയും അസഭ്യം പറയുകയും അപമാനിക്കുകയും ചെയ്തു. വീട്ടിൽ വന്നിട്ടും വിഷ്ണു കടുത്ത മാനസിക വിഷമത്തിലായിരുന്നു. കള്ളക്കേസിൽ കുടുക്കുമെന്ന ഭയവുമുണ്ടായിരുന്നു. ആത്മഹത്യ ചെയ്യാൻ പൊലീസ് പ്രേരിപ്പിച്ചതായും മാതാവ് സിനി പറഞ്ഞു. കുറ്റക്കാരായ പൊലീസുകാർക്ക് എതിരെ നടപടി ആവശ്യപ്പെട്ട് മുഖ്യമന്ത്രി, ജില്ലാപൊലീസ് മേധാവി തുടങ്ങിയവർക്ക് പരാതിയും നൽകിയിട്ടുണ്ട്. മുഖ്യമന്ത്രിക്ക് നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ കോന്നി ഡിവൈഎസ്പിക്ക് അനേഷണ ചുമതല കൈമാറിയിരിക്കുകയാണ്.
English Summary: Teenager’s su icide: Relatives allege police intimidation
You may also like this video