Site icon Janayugom Online

ടീസ്റ്റ സെതല്‍വാദിന്റെ ഇടക്കാല ജാമ്യം നീട്ടി

2002ലെ ഗുജറാത്ത് കലാപവുമായി ബന്ധപ്പെട്ട് അറസ്റ്റിലായ ആക്ടിവിസ്റ്റ് ടീസ്റ്റ സെതൽവാദിന്റെ ജാമ്യകാലാവധി സുപ്രീം കോടതി നീട്ടി. ജസ്റ്റിസ് ബി ആർ ഗവായ്, ജസ്റ്റിസ് എ എസ് ബൊപ്പണ്ണ, ദിപൻകർ ദത്ത എന്നിവരടങ്ങിയ മൂന്നംഗ ബെഞ്ചാണ് വിധി പ്രസ്താവിച്ചത്.

ഉടൻ അന്വേഷണ ഉദ്യോഗസ്ഥന് മുന്നിൽ ഹാജരാകണമെന്ന ഗുജറാത്ത് ഹൈകോടതിയുടെ നിർദേശത്തെ മറികടന്നാണ് സുപ്രീം കോടതിയുടെ വിധി. ജൂലൈ 19 വരെയാണ് ടീസ്തക്ക് കോടതി ജാമ്യം നീട്ടി നൽകിയത്.
ശനിയാഴ്ച രാത്രി അടിയന്തരമായി ചേർന്ന വിശാല ബെഞ്ച് യോഗത്തിലാണ് ടീസ്റ്റക്ക് കോടതി ഇടക്കാല ജാമ്യം അനുവദിച്ചത്.

Eng­lish Sum­ma­ry: Teesta Setal­vad’s inter­im bail extended

You may also like this video

Exit mobile version