Site iconSite icon Janayugom Online

ടീസ്ത സെതല്‍വാദിന് ഇടക്കാല ജാമ്യം

TeestaTeesta

സാമൂഹ്യ പ്രവര്‍ത്തക ടീസ്ത സെതല്‍വാദിന് സുപ്രീം കോടതി ഇടക്കാല ജാമ്യം അനുവദിച്ചു. ചീഫ് ജസ്റ്റിസ് യു യു ലളിത്, ജസ്റ്റിസുമാരായ എസ് രവീന്ദ്ര ഭട്ട്, സുധാംശു ധുലിയ എന്നിവരുള്‍പ്പെട്ട ബെഞ്ചാണ് ഈ ഉത്തരവു പുറപ്പെടുവിച്ചത്.
ഗുജറാത്ത് കലാപവുമായി ബന്ധപ്പെട്ട് രേഖകള്‍ കെട്ടിച്ചമച്ചെന്ന് ആരോപിച്ചാണ് ജൂണ്‍ 25ന് ടീസ്തയെ അറസ്റ്റു ചെയ്തത്. ഹൈക്കോടതിയുടെ പരിഗണനയിലുള്ള കേസിലേക്ക് കടക്കുന്നില്ല. ഇവര്‍ക്ക് ജാമ്യം ലഭിക്കാന്‍ അര്‍ഹതയുണ്ടെന്നും ബെഞ്ച് വ്യക്തമാക്കി. കഴിഞ്ഞ ദിവസം ടീസ്ത സെതല്‍വാദിനെതിരെ ചുമത്തിയ കുറ്റങ്ങള്‍ ഗുരുതരമല്ലെന്നു സുപ്രീം കോടതി നിരീക്ഷിച്ചിരുന്നു. ടീസ്തയുടെ ജാമ്യാപേക്ഷയിലെ തീരുമാനം അനാവശ്യമായി വലിച്ചു നീട്ടുന്ന ഗുജറാത്ത് സര്‍ക്കാര്‍ നടപടിയെയും കോടതി ചോദ്യം ചെയ്തു.
ഹൈക്കോടതി കേസ് പരിഗണിക്കും വരെ പാസ്‌പോര്‍ട്ട് സറണ്ടര്‍ ചെയ്യണം. പ്രാദേശിക ജാമ്യക്കാര്‍ ലഭിക്കാന്‍ ബുദ്ധിമുട്ടാണെന്ന് ടീസ്തയുടെ അഭിഭാഷകന്‍ കപില്‍ സിബല്‍ ചൂണ്ടിക്കാട്ടിയപ്പോള്‍ ബന്ധപ്പെട്ട കോടതിയില്‍ തുക കെട്ടിവച്ചാല്‍ മതിയാകുമെന്നും കോടതി വ്യക്തമാക്കി. 

Eng­lish Sum­ma­ry: Teesta Setal­wad grant­ed inter­im bail

You may like this video also

Exit mobile version