ക്വിറ്റ് ഇന്ത്യ ദിനത്തിന്റെ വാർഷികത്തിൽ മുംബൈയിൽ നടത്താനിരുന്ന മാർച്ചിൽ പങ്കെടുക്കുന്നത് തടയാൻ ആക്ടിവിസ്റ്റ് ടീസ്റ്റ സെതൽവാദിനെ വീട്ടുതടങ്കലിലാക്കി. മുംബൈ ജുഹുവിലെ വീട്ടിനുമുന്നിൽ നിലയുറപ്പിച്ച 20ഓളം പൊലീസുകാർ തന്നെ പുറത്തുപോകാൻ അനുവദിക്കുന്നില്ലെന്നും പൊലീസ് രാജാണ് മഹാരാഷ്ട്രയിൽ നടക്കുന്നതെന്നും ടീസ്റ്റ ട്വീറ്റ് ചെയ്തു. 1942ൽ ബ്രിട്ടീഷുകാർക്കെതിരെ നടത്തിയ ക്വിറ്റ് ഇന്ത്യാ സമരത്തിന്റെ വാർഷികത്തിൽ ‘ശാന്തി മാർച്ച്’ എന്നപേരിൽ ഗിർഗാവ് ചൗപ്പട്ടിയിൽ നിന്ന് ആഗസ്റ്റ് ക്രാന്തി മൈതാനിയിലേക്കായിരുന്നു ഇന്ന് ‘പീസ് മാർച്ച്’ സംഘടിപ്പിച്ചത്. ‘വെറുപ്പ് ഇന്ത്യ വിടുക, സ്നേഹത്തോടെ നമുക്ക് ഹൃദയങ്ങൾ ഒരുമിപ്പിക്കാം’ എന്നായിരുന്നു മാർച്ചിന്റെ മുദ്രാവാക്യം. പരിപാടിയിൽ പങ്കെടുക്കാനിരുന്ന മഹാത്മാഗാന്ധിയുടെ കൊച്ചുമകനും എഴുത്തുകാരനുമായ തുഷാർ ഗാന്ധിയെ സാന്താക്രൂസ് പൊലീസ് തടയുകയും കസ്റ്റഡിയിലെടുക്കുകയും ചെയ്തിരുന്നു. 99 വയസ്സുള്ള സ്വാതന്ത്ര്യ സമര സേനാനി ഡോ. ജിജി പരീഖിനെയും പൊലീസ് തടഞ്ഞതായി സംഘാടകർ അറിയിച്ചു.
English summary; Teesta Setalwad was put under house arrest
you may also like this video;