ജെഡിയുനേതാവും ബീഹാര്‍ മുഖ്യമന്ത്രിയുമായ നിതീഷ് കുമാറിനെതിരേ ആരോപണം ഉന്നയിച്ച കേന്ദ്ര ആഭ്യന്തരമന്ത്രി അമിത്ഷാക്ക് മറുപടിയുമായി ആര്‍ജെഡി നേതാവും , ബീഹാര്‍ ഉപമുഖ്യമന്ത്രിയുമായ തേജസ്വിയാദവ് രംഗത്ത്. ബീഹാറിലെ പൂര്‍ണ്ണയില്‍ നടന്ന ബിജെപി റാലിയെ അഭിസംബോധന ചെയ്ത അമിത്ഷാ അഭിപ്രായപ്പെട്ടു കോണ്‍ഗ്രസിന്‍റെയും ആര്‍ജെഡിയുടേയും മടയില്‍ ഇരുന്ന് നിതീഷ് കുമാര്‍ ബിജെപിയെ പിന്നില്‍ നിന്നും കുത്തിയെന്ന്. ഇതിനു മറുപടിയാണ് തേജസ്വിയാദവ് നല്‍കിയത്.
അമിത്ഷായുടെ പ്രസംഗത്തെ കോമഡിഷോ എന്നാണ് തേജസ്വി വിശേഷിപ്പിച്ചത്. രാജ്യത്തെ ആഭ്യന്തരമന്ത്രിയെപോലെയോ, ഒരു രാഷട്രീയക്കാരനെപോലോയോ അല്ല അദ്ദേഹം സംസാരിച്ചത് . ഷായുടെ പ്രസംഗം മുഴുവനും ഒരു കോമഡി ഷോ ആയിരുന്നു. പണപ്പെരുപ്പം, തൊഴിലില്ലായ്മ എന്നിവയെ പറ്റി ഒന്നും പറഞ്ഞില്ല. കൂടുതലും അര്‍ത്ഥശൂന്യമായ കാര്യങ്ങളാണ് സംസാരിച്ചതെന്നും യാദവ് വ്യക്തമാക്കി.
അടുത്ത ലോക്സഭാ തെരഞ്ഞെടുപ്പില്‍ ജെഡിയു- ആര്‍ജെഡി സഖ്യത്തെ തുടച്ചനീക്കുമെന്നം , ഒരു വര്‍ഷത്തിനുശേഷം ബീഹാര്‍ നിയമസഭയില്‍ ബിജെപി ഒറ്റക്ക് ഭൂരിപക്ഷം നേടുമെന്നും അമിത്ഷാ അഭിപ്രായപ്പെട്ടു. എന്നാല്‍ ബീഹാറിന് പ്രത്യേക ശ്രദ്ധ നല്‍കുമെന്ന് 2014ല്‍ പൂര്‍ണിയില്‍ നടന്ന തെരഞ്ഞെടുപ്പ് റാലിയില്‍ പ്രധാനമന്ത്രി നരേന്ദ്രമോഡി പറഞ്ഞിരുന്നു. എന്നാല്‍ അതിനെപറ്റി അമിത്ഷാ പരാമര്‍ശിച്ചില്ല.
ഷാ ബീഹാറിലെ ജനങ്ങളെ വിഡ്ഢികളാക്കുകയാണ്. ബീഹാറിലെ സാഹചര്യങ്ങള്‍ മനസിലാക്കാതെ ജനങ്ങള്‍ക്കിടയില്‍ വിദ്വേഷം ഉണ്ടാക്കുവാനാണ് അമിത്ഷാ ശ്രമിക്കുന്നതെന്നും തേജസ്വിയാദവ് പറഞ്ഞു.അതിനാണ് ഷാ സീമാഞ്ചലിലെത്തിയതെന്നും യാദവ് കൂട്ടിച്ചേര്‍ത്തു. ദേശീയ തലസ്ഥാനത്തെ കുറ്റകൃത്യങ്ങളുടെ നിരക്ക് ബീഹാറിലേതിനേക്കാള്‍ വളരെ കൂടുതലാണെന്നും തജസ്വി അഭിപ്രായപ്പെട്ടു.
എന്ത് അടിസ്ഥാനത്തിലാണ് ഷാ ജംഗിൾ രാജിനെക്കുറിച്ച് സംസാരിക്കുന്നത്, ഡൽഹിയിലെ കുറ്റകൃത്യങ്ങളുടെ നിരക്ക് ബിഹാറിലേതിനേക്കാൾ വളരെ കൂടുതലാണ്. ഡൽഹിയുടെ ക്രമസമാധാനം കേന്ദ്ര സർക്കാരിന്റെ വിഷയമാണ്. ബീഹാറിനെ കുറിച്ച് അഭിപ്രായം പറയുന്നതിന് മുമ്പ് അദ്ദേഹം നാഷണൽ ക്രൈം റെക്കോർഡ് ബ്യൂറോയുടെ ഡാറ്റ പരിശോധിക്കണമെന്നും ബീഹാര്‍ ഉപമുഖ്യമന്ത്രികൂടിയായ തേജസ്വിയാദവ് പറഞ്ഞു
English Summary: Tejashwi Yadav termed Amit Shah’s speech as a comedy show
You may also like this video: