Site iconSite icon Janayugom Online

ബിജെപി നേതാവ് വീട്ടിനുള്ളില്‍ ആത്മഹത്യ ചെയ്ത നിലയില്‍; കേസെടുത്ത് പൊലീസ്

തെലങ്കാനയില്‍ ബിജെപി നേതാവിനെ വീട്ടിനുള്ളില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. ജ്ഞാനേന്ദ്ര പ്രസാദിനെയാണ് ഇന്ന് പുലര്‍ച്ചെ മിയപൂരിലുള്ള വീട്ടില്‍ ഫാനില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടത്. ആത്മഹത്യ ചെയ്യാനുള്ള കാരണം കണ്ടെത്തിയിട്ടില്ലെന്ന് മിയാപൂര്‍ പൊലീസ് പറഞ്ഞു. ഇന്ന് രാവിലെ ബന്ധുവാണ് ജ്ഞാനേന്ദ്ര പ്രസാദിനെ കണ്ടത്. ഉടന്‍ തന്നെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. വീട് അകത്തു നിന്ന് പൂട്ടിയിരിക്കുകയായിരുന്നു. രാവിലെ ഒമ്പത് മണിയോടെ ആത്മഹത്യ ചെയ്തതാകമെന്ന് പൊലീസ് സംശയിക്കുന്നു. സംഭവത്തില്‍ കേസെടുത്ത പൊലീസ് അന്വേഷണം ആരംഭിച്ചു.

Eng­lish Summary:telangana bjp leader death case
You may also like this video

Exit mobile version