മണിപ്പുരിൽ കലാപം പൊട്ടിപ്പുറപ്പെട്ട് 79 ദിവസത്തിനുശേഷംമാത്രം പ്രതികരിക്കാന്‍ തയ്യാറായ പ്രധാനമന്ത്രി നരേന്ദ്രമോഡിയുടെ കണ്ണീരിനെ കണക്കറ്റ് പരിഹസിച്ച്‘ദി ടെലഗ്രാഫ്’ പത്രം. രണ്ടര മാസത്തിനുശേഷം ആദ്യമായാണ് വിഷയത്തില പ്രധാനമന്ത്രി പ്രതികരണവുമായി രംഗത്തെത്തിയത്. 56 ഇഞ്ചിന്റെ തൊലിക്കട്ടിയിലൂടെ വേദനയും നാണക്കേടും തുളഞ്ഞുകയറാന്‍ 79 ദിവസത്തെ സമയമെടുത്തു എന്ന കുറിപ്പോടെ കണ്ണീരിറ്റുന്ന മുതലയുടെ ചിത്രമാണ് ടെലഗ്രാഫ് ആദ്യ പേജില്‍ നല്‍കിയിരുന്നത്.
മെയ് മൂന്നിനാണ് മണിപ്പൂരില്‍ കലാപം പൊട്ടിപ്പുറപ്പെട്ടത്. അന്നുതുടങ്ങി 78 ദിവസംവരെ ഒരു തുള്ളി കണ്ണീര്‍ പൊഴിക്കാത്ത മുതലയാണ് 79ാം ദിവസം കള്ളക്കണ്ണീരുമായി വന്നതെന്ന് പത്രം ആക്ഷേപിക്കുന്നു.
മണിപ്പുരിൽ അക്രമിസംഘം കുക്കി സ്‌ത്രീകളെ നഗ്‌നരാക്കി നടത്തിക്കുകയും ക്രൂരമായി ആക്രമിക്കുകയും ബലാത്സംഗം ചെയ്യുകയും ചെയ്ത ദൃശ്യങ്ങൾ പുറത്തുവന്നതിനുശേഷം മാത്രമാണ് മോഡി മണിപ്പൂര്‍ വിഷയത്തില്‍ പ്രതികരിച്ചത്.
വിഷയത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോഡിയെ വിമർശിച്ച് സിപിഐ നേതാവ് ആനി രാജയും രംഗത്തെത്തിയിരുന്നു. വിഷയത്തിൽ പ്രതികരിക്കാൻ പ്രധാനമന്ത്രിക്ക് ഒരു വിഡിയോ വേണ്ടിവന്നുവെന്ന് ആനി രാജ ആരോപിച്ചു. പ്രധാനമന്ത്രിയുടേത് രാഷ്ട്രീയ പ്രതികരണമാണെന്നും, മോദിക്ക് രാജ്യത്തെ ജനങ്ങൾ വോട്ടും സീറ്റും നിലനിർത്താനുള്ള ഉപകരണം മാത്രമാണെന്നും ആനി രാജ കുറ്റപ്പെടുത്തി.
English Summary: Telegraph, the film is making waves on social media as only crocodile tears
You may also like this video