Site iconSite icon Janayugom Online

ദുൽഖറിന് താല്‍ക്കാലിക ആശ്വാസം; വാഹനം വിട്ടുനൽകി കസ്റ്റംസ്, കേസ് കഴിയും വരെ നിരത്തിലിറക്കരുത്

ദുല്‍ഖറിന് താല്‍ക്കാലിക ആശ്വാസമായി കസ്റ്റംസിന്റെ നടപടി. ഓപ്പറേഷൻ നുംഖോറിന്റെ ഭാഗമായി കസ്റ്റംസ് പിടിച്ചെടുത്ത ദുൽഖർ സൽമാന്റെ വാഹനം വിട്ടുനൽകി.  അന്വേഷണം അവസാനിക്കാത്ത സാഹചര്യത്തില്‍ നിബന്ധനകൾ ഏർപ്പെടുത്തിയാണ് വാഹനം വിട്ടു നല്‍കിയിരിക്കുന്നത്. കേസ് കഴിയുന്നത് വരെ ദുൽഖറിന് ലാൻഡ് റോവർ ഡിഫൻഡർ വാഹനം നിരത്തിലിറക്കരുതെന്ന് നിര്‍ദേശമുണ്ട്.

വാഹനം വിട്ടുനൽകണമെന്ന് ആവശ്യപ്പെട്ട് ദുൽഖർ സല്‍മാന്‍ നേരത്തെ കസ്റ്റംസിനെ സമീപിച്ചിരുന്നു. കസ്റ്റംസിന് നൽകിയിട്ടുള്ള അപേക്ഷ പരിഗണിച്ച് മാത്രം വാഹനം വിട്ടുനൽകാനാണ് കോടതി നിർദേശിച്ചിരുന്നു. ഭൂട്ടാനില്‍ നിന്നുള്ള ആഢംബര കാറുകള്‍ നികുതി വെട്ടിച്ച് ഇന്ത്യയില്‍ എത്തിയെന്ന ഇന്റലിജന്‍സ്‌ വിവരത്തിന്റെ അടിസ്ഥാനത്തില്‍ ഓപ്പറേഷൻ നുംഖോർ എന്ന പേരിൽ രാജ്യവ്യാപകായി നടത്തിയ കസ്റ്റംസ് പരിശോധനയിലാണ് വാഹനം പിടിച്ചെടുത്തത്. നടന്‍ അമിത് ചക്കാലക്കലിന്റെ വാഹനവും പിടിച്ചെടുത്തിട്ടുണ്ട്.

Exit mobile version