Site iconSite icon Janayugom Online

നേപ്പാളില്‍ ഇരുമതവിഭാഗങ്ങള്‍ തമ്മിലുള്ള സംഘര്‍ഷം രൂക്ഷമായി

നേപ്പാളില്‍ ഇരുമതവിഭാഗങ്ങള്‍ തമ്മിലുള്ള സംഘര്‍ഷം രൂക്ഷമായി. നേപ്പാളിലെ പര്‍സ, ധനുഷ ജില്ലകളിലാണ് വര്‍ഗീയസംഘര്‍ഷം പൊട്ടിപുറപ്പെട്ടത്.ബീഹാര്‍ അതിര്‍ത്തിയോട് ചേര്‍ന്ന മേഖലയാണിത്. നേപ്പാളില്‍ സംഘര്‍ഷം രൂക്ഷമായതോടെ ഇന്ത്യ അതിര്‍ത്തികള്‍ അടച്ചു.നേപ്പാള്‍ അതിര്‍ത്തിവഴിയുള്ള യാത്രകളും നിരോധിച്ചു .ഇതരമതത്തെ അപമാനിക്കുന്നരീതിയിലുള്ള വീഡിയോ സാമൂഹിക മാധ്യമങ്ങളിൽ പ്രചരിപ്പിച്ചതിന് പിന്നാലെയാണ് നേപ്പാളിൽ സംഘർഷം ആരംഭിച്ചതെന്നാണ് മാധ്യമങ്ങളുടെ റിപ്പോർട്ട്.

ധനുഷ ജില്ലയിലെ ഹൈദർ അൻസാരി, അമാനത്ത് അൻസാരി എന്നിവരാണ് പ്രസ്തുത വീഡിയോ സാമൂഹികമാധ്യമങ്ങളിൽ പോസ്റ്റ്‌ചെയ്തതെന്നാണ് റിപ്പോർട്ട്. വീഡിയോ പ്രചരിച്ചതോടെ മേഖലയിൽ സംഘർഷം ഉടലെടുത്തു. ജനക്കൂട്ടം ഇരുവരെയും പിടികൂടി പോലീസിന് കൈമാറി. ഇതിനുപിന്നാലെ കമല മുനിസിപ്പാലിറ്റിയിലെ ഒരു മുസ്ലീം പള്ളി തകർത്തു. ഇതോടെ സംഘർഷം രൂക്ഷമായി. നൂറുക്കണക്കിന് പേർ തെരുവിലിറങ്ങി. ദൈവങ്ങളെ അപമാനിച്ചെന്ന് ആരോപിച്ച് ഹിന്ദു സംഘടനകൾ നടത്തിയ പ്രതിഷേധം അക്രമാസക്തമായി. പോലീസിന് നേരേ കല്ലേറുണ്ടായി. പ്രതിഷേധക്കാർ ഒരു പോലീസ് സ്‌റ്റേഷനും അടിച്ചുതകർത്തു. സ്ഥിതിഗതികൾ നിയന്ത്രിക്കാനായി പോലീസ് കണ്ണീർവാതകം ഉൾപ്പെടെ പ്രയോഗിച്ചു. 

Exit mobile version