Site icon Janayugom Online

വരുന്നു കെഎസ്ആർടിസിയുടെ ടെന്റ് സ്റ്റേ; താൽപര്യപത്രം ക്ഷണിച്ചു

കെഎസ്ആർടിസിയുടെ ടിക്കേറ്റേതര വരുമാനം വർദ്ധിപ്പിക്കുന്നതിന്റെ ഭാഗമായി മൂന്നാറിൽ കെഎസ്ആർടിസിയുടെ ഉടമസ്ഥതയിൽ ഉള്ള യൂണിറ്റിലെ സ്ഥലത്ത് വിനോദ സഞ്ചാരികൾക്കായി കെഎസ്ആർടിസി ടെന്റ് സ്റ്റേ പദ്ധതി ആരംഭിക്കുന്നതിന് വേണ്ടി വ്യക്തികളിൽ / സ്ഥാപനങ്ങളിൽ നിന്നും താൽപര്യപത്രം ക്ഷണിച്ചു. മൂന്നാറിൽ എത്തുന്ന വിനോദ സഞ്ചാരികൾക്ക് കെഎസ്ആർടിസിയുടെ ഉടമസ്ഥതയിൽ ഉള്ള സ്ഥലത്ത് സൗകര്യപ്രദവും, സുരക്ഷിതവുമായ ടെന്റുകൾ ദിവസ വാടക അടിസ്ഥാനത്തിൽ നൽകുന്ന പദ്ധതിയാണ് കെഎസ്ആർടിസി ടെന്റ് സ്റ്റേ.

ഇതിനായി കെഎസ്ആർടിസിയുടെ മൂന്നാറിലെ 3.50 ഏക്കർ ഭൂമിയിൽ ബസ് സ്റ്റേഷൻ ഒഴികെയുള്ള സ്ഥലത്ത് ടെന്റ് സ്റ്റേ പദ്ധതി ആരംഭിക്കാനാണ് തീരുമാനം. താൽപര്യമുള്ള വ്യക്തികൾ/ സ്ഥാപനങ്ങൾ സ്വന്തം ചിലവിൽ താൽക്കാലിക നിർമ്മിത ടെന്റുകൾ നിർമ്മിക്കാം. കെഎസ്ആർടിസിയുമായി കരാറിൽ ഏർപ്പെടുന്ന വ്യക്തി/ സ്ഥാപനങ്ങൾ യാത്രാക്കാർക്കുള്ള സൗകര്യങ്ങളും, സുരക്ഷാ സംവിധാനങ്ങളും ഒരുക്കണം. 24 *7 എന്ന രീതിയിൽ ആകണം പ്രവർത്തനം. വ്യവസ്ഥാ പ്രകാരം സ്ഥലത്തിന് വാടക ഈടാക്കുന്നതും, യാത്രാക്കരിൽ നിന്നും വിനോദ സഞ്ചാരികളിൽ നിന്നും ഈടാക്കുന്ന ടെന്റ് വാടകയുടെ 25% കെഎസ്ആർടിസിക്ക് നൽകണം. മൂന്ന് വർഷത്തേക്കായിരിക്കും കരാർ. കൂടുതൽ വിവരങ്ങൾക്ക് www. online. ker­alartc. com എന്ന വെബ് സൈറ്റ് സന്ദർശിക്കുകയോ,

കെഎസ്ആർടിസി കൺട്രോൾ റൂം- 9447071021,0471- 2463799 വാട്ട്സ്അപ്പ് നമ്പർ- 81295 62972 ബന്ധപ്പെടുകയോ ചെയ്യാം.

You may also like this video:


Exit mobile version