ഉത്തര്‍പ്രദേശില്‍ വീണ്ടും ഭീകരത. കൂട്ടബലാത്സംഗത്തിനുശേഷം അഗ്നിക്കിരയാക്കപ്പെട്ട ദളിത് പെണ്‍കുട്ടി മരിച്ചു. 16 വയസുകാരിയായ പെണ്‍കുട്ടിയാണ് കൊല്ലപ്പെട്ടത്.
പിലിഭിത് ജില്ലയിലെ കുന്‍വാര്‍പൂര്‍ ഗ്രാമത്തിലാണ് സംഭവം. ബലാത്സംഗത്തിന് ശേഷം അക്രമികള്‍ പെണ്‍കുട്ടിയുടെ ശരീരത്തില്‍ ഡീസല്‍ ഒഴിച്ച് തീ കൊളുത്തുകയായിരുന്നു. സംഭവത്തില്‍ രണ്ട് പേരെ പൊലീസ് അറസ്റ്റ് ചെയ്തു.
80 ശതമാനം പൊള്ളലേറ്റ കുട്ടി ലഖ്നൗവിലെ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. ഇതിനിടെ ആരോഗ്യനില വഷളായി. ഇന്നലെ രാവിലെയോടെ മരണം സ്ഥിരീകരിക്കുകയായിരുന്നു. കുട്ടിയുടെ മൃതദേഹം ലഖ്നൗവില്‍ പോസ്റ്റുമോര്‍ട്ടം നടത്തിയ ശേഷം കുടുംബത്തിന് വിട്ടുനല്‍കി.
ലഖിംപൂര്‍ ഖേരി ജില്ലയില്‍ പ്രായപൂര്‍ത്തിയാകാത്ത രണ്ട് ദളിത് സഹോദരിമാര്‍ കൊല്ലപ്പെട്ട സംഭവത്തിന് പിന്നാലെ സംസ്ഥാനത്തെ ക്രമസമാധാനനിലയെകുറിച്ച് ചോദ്യങ്ങളുയരുന്ന സാഹചര്യത്തിലും നിരവധി ബലാത്സംഗ സംഭവങ്ങളാണ് യുപിയില്‍ നിന്നും റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നത്.
English Summary: Terror again in UP; Dalit girl set on fire after gang-ra pe dies
You may like this video also