Site iconSite icon Janayugom Online

ജമ്മുകശ്മീരില്‍ ഭീകരാക്രമണം; വിനോദസഞ്ചാരികള്‍ക്ക് നേരെ വെടിവയ്പ്, ഒരു മരണം

ജമ്മുകശ്മീരില്‍ വീണ്ടും ഭീകരാക്രമണം. പഹല്‍ഗാമില്‍ വിനോദസഞ്ചാരികള്‍ക്ക് നേരെയുണ്ടായ വെടിവയ്പില്‍ ഒരാൾ മരിച്ചു. ഏഴ് പേര്‍ക്ക് പരിക്കേറ്റു. ബൈസരന്‍ പര്‍വത മേഖലയിലാണ് വിനോദസഞ്ചാരികളുടെ സംഘത്തിന് നേരെ ആക്രമണം ഉണ്ടായത്. പരുക്കേറ്റവര്‍ മൂന്ന് പ്രദേശവാസികളും മൂന്ന് ഇതര സംസ്ഥാനക്കാരുമാണെന്ന് കണ്ടെത്തി. ഭീകരര്‍ക്കായുള്ള തിരച്ചില്‍ ഊര്‍ജിതമാക്കി. ബൈസരന്‍ പര്‍വതത്തിന് മുകളിലെ പുൽത്തകിടി ഭാഗത്തുനിന്നാണ് വെടിവയ്പുണ്ടായത്. നടന്നോ കുതരിപ്പുറത്തോ മാത്രമേ ഈ ഭാഗത്തേക്ക് എത്താനാകൂ. കാടുകൾക്കും കണ്ണാടി പോലുള്ള വെള്ളം നിറഞ്ഞ തടാകങ്ങൾക്കും പുൽത്തകിടികൾക്കും പേരുകേട്ട പ്രമുഖ വിനോദസഞ്ചാര പ്രദേശമാണ് പഹൽഗാം.

Exit mobile version