പുല്‍വാമയിലുണ്ടായ ഭീകരാക്രമണത്തില്‍ സിആര്‍പിഎഫ് ഉദ്യോഗസ്ഥന് വീര്യമൃത്യു. എഎസ്ഐ വിനോദ് കുമാറാണ് കൊല്ലപ്പെട്ടത്. ഗംഗൂ ക്രോസിങ്ങില്‍ പട്രോളിങ് സംഘത്തിന് നേരെ സമീപത്തെ ഒരു തോട്ടത്തില്‍ ഒളിച്ചിരുന്ന ഭീകരര്‍ വെടിയുതിര്‍ക്കുകയായിരുന്നു. പരിക്കേറ്റ വിനോദ് കുമാറിനെ ഉടന്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ചികിത്സയിലിരിക്കെ മരിച്ചു. പ്രദേശത്ത് ഭീകരര്‍ക്കായുള്ള തിരച്ചില്‍ ഊര്‍ജ്ജിതമാക്കിയതായി സൈന്യം അറിയിച്ചു.
ശ്രീനഗറിലെ ലാല്‍ ബസാര്‍ മേഖലയില്‍ അഞ്ച് ദിവസം മുമ്പുണ്ടായ ഭീകാക്രമണത്തില്‍ പൊലീസ് ഉദ്യോഗസ്ഥന് കൊല്ലപ്പെട്ടതിനു പിന്നാലെയാണ് പുതിയ സംഭവം. അസിസ്റ്റന്റ് സബ് ഇന്‍സ്പെക്ടര്‍ മുഷ്താഖ് അഹമ്മദാണ് കൊല്ലപ്പെട്ടത്. രണ്ട് കോണ്‍സ്റ്റബിള്‍മാര്‍ക്ക് ആക്രമണത്തില്‍ പരിക്കേറ്റിരുന്നു. ഈ വര്‍ഷം നടന്ന ഭീകരാക്രമണത്തില്‍ കൊല്ലപ്പെടുന്ന ഒമ്പതാമത്തെ പൊലീസ് ഉദ്യോഗസ്ഥനാണ് മുഷ്താഖ് അഹമ്മദ്.
English Summary: Terror attack in Kashmir: CRPF officer martyred
You may like this video also