കശ്മീരില്‍ ഭീകരരുടെ വെടിയേറ്റ് പൊലീസുകാരന്‍ കൊല്ലപ്പെട്ടു. സെയ്ഫുള്ള ഖാദ്രി എന്ന ഉദ്യോഗസ്ഥനാണ് മരിച്ചത്. ഇദ്ദേഹത്തിന്റെ ഏഴു വയസുള്ള മകള്‍ക്കും വെടിയേറ്റു. ശ്രീനഗറിലെ സൗര മേഖലയിലാണ് ഭീകരാക്രമണം നടന്നത്. ചികിത്സയിലുള്ള കുട്ടി അപകടനില തരണം ചെയ്തതായാണ് റിപ്പോര്‍ട്ട്. പ്രദേശത്ത് ഭീകരര്‍ക്കായുള്ള തിരച്ചില്‍ ശക്തമാക്കിയിട്ടുണ്ട്.
കഴിഞ്ഞ ദിവസം അവന്തിപോരയില്‍ നിന്ന് ഭീകര സംഘടനയായ ലഷ്കര്‍ ഇ ത്വയ്ബയില്‍ അംഗങ്ങളായ അഞ്ച് പേരെ പൊലീസ് അറസ്റ്റു ചെയ്തിരുന്നു. ഇതില്‍ മൂന്ന് പേര്‍ക്ക് കഴിഞ്ഞമാസം ബാരാമുള്ളയില്‍ ഗ്രാമമുഖ്യനെ കൊലപ്പെടുത്തിയ കേസില്‍ പങ്കുള്ളതായി പൊലീസ് അറിയിച്ചു. ഈ മാസം 13ന് പുല്‍വാമയില്‍ ഭീകരര്‍ നടത്തിയ വെടിവയ്പ്പില്‍ പൊലീസ് ഉദ്യോഗസ്ഥന് പരിക്കേറ്റിരുന്നു.
English Summary:Terrorist attack in Kashmir: Policeman killed
You may also like this video