പാകിസ്ഥാനിൽ പള്ളിയിലുണ്ടായ സ്ഫോടനത്തിൽ 56 പേർ കൊല്ലപ്പെട്ടു. ഇരുന്നോറോളം പേർക്ക് പരിക്കേറ്റു. പെഷവാറിലെ കൊച്ച റിസാൽദാർ പ്രദേശത്തെ ഷിയ പള്ളിയിലാണ് ചാവേര്‍ സ്ഫോടനമുണ്ടായത്.
ഖിസ്സ ഖ്വാനി ബസാറിലെ ജാമിയ മസ്ജിദിൽ വിശ്വാസികൾ വെള്ളിയാഴ്ച പ്രാർഥന നടത്തുന്നതിനിടെയാണ് സ്ഫോടനമുണ്ടായതെന്ന് ഖൈബര്‍ പഷ്തൂണ്‍ഖ മന്ത്രി കമ്രാന്‍ ബംഗാഷ് അറിയിച്ചു. മരണസംഖ്യ ഇനിയും ഉയര്‍ന്നേക്കും.
പള്ളിയിലേക്ക് പ്രവേശിക്കുംമുമ്പ് അക്രമികളിലൊരാള്‍ പൊലീസുകാര്‍ക്കെതിരേ വെടിയുതിര്‍ത്തിരുന്നതായി ദൃക്‌സാക്ഷിയെ ഉദ്ധരിച്ച് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ഒരു പൊലീസുകാരന്‍ കൊല്ലപ്പെട്ടതായും രണ്ട് അക്രമികളില്‍ ഒരാളാണ് ചാവേറായി പൊട്ടിത്തെറിച്ചതെന്നും പെഷവാര്‍ എസ്എസ്‌പി ഹാറൂണ്‍ റഷീദ് ഖാന്‍ പറഞ്ഞു.
പരിക്കേറ്റവരില്‍ പത്ത് പേരുടെ നില ഗുരുതരമാണ്. പാക് പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്‍, പ്രസിഡന്റ് ആരിഫ് അല്‍വി എന്നിവര്‍ ആക്രമണത്തെ അപലപിച്ചു. അതേസമയം സ്‌ഫോടനത്തിന്റെ ഉത്തരവാദിത്തം ആരും ഏറ്റെടുത്തിട്ടില്ല. അഫ്ഗാനിസ്ഥാന്‍ അതിര്‍ത്തി കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന ഇസ്ലാമിക് സ്റ്റേറ്റ്സ് ഖൊറോസാന്‍(ഐഎസ് കെ) സംഘടനയാണ് ആക്രമണത്തിന് പിന്നിലെന്നാണ് സൂചന.
english summary; Terrorist attack in Pakistan; 30 people were killed
you may also like this video;