Site iconSite icon Janayugom Online

ശ്രീനഗറിൽ ഭീകരാക്രമണം; സിആർപിഎഫ് ജവാനു വീരമ‍ൃത്യു

ലാൽ ചൗക്കിനടുത്ത് മൈസുമയിൽ നടന്ന ഭീകരാക്രമണത്തിൽ സിആർപിഎഫ് ജവാൻ വിശാൽ വീരമൃത്യു വരിച്ചു. മറ്റൊരാൾക്ക് പരുക്കേറ്റു. ഭീകരർക്കായി തിരച്ചിൽ ആരംഭിച്ചു. നേരത്തെ പുൽവാമ ജില്ലയിൽ ഭീകരർ നടത്തിയ ആക്രമണത്തിൽ ബിഹാർ സ്വദേശികളായ പത്ലേശ്വർ കുമാർ, ജോക്കോ ചൗധരി എന്നീ തൊഴിലാളികൾക്ക് പരുക്കേറ്റിരുന്നു.

പൂഞ്ചിൽ നിയന്ത്രണരേഖയ്ക്കു സമീപമുള്ള ഗ്രാമത്തിൽ എത്തിയ സൈന്യം ഭീകരരുടെ ഒളിത്താവളം തകർക്കുകയും വൻ ആയുധശേഖരം പിടിച്ചെടുക്കുകയും ചെയ്തു. ഇതിനിടെ, ഗുജറാത്തിലെ കച്ച് ജില്ലയിൽ പെട്ട തീരത്തിനു സമീപം ഇന്ത്യൻ സമുദ്രാതിർത്തി കടന്നെത്തിയ ഒരു പാക്ക് മത്സ്യബന്ധന ബോട്ട് ബിഎസ്എഫ് പിടിച്ചെടുത്തു. ഒരു ബോട്ട് പാക്ക് ഭാഗത്തേക്ക് തിരിച്ചുപോയി.

Eng­lish summary;Terrorist attack in Srinagar

You may also like this video;

Exit mobile version