ജമ്മുകശ്മീരിലെ അനന്തനാഗില്‍ പൊലീസിന് നേരെ ഭീകരാക്രമണം. വെടിവയ്പില്‍ പരിക്കേറ്റ പൊലീസ് ഉദ്യോഗസ്ഥൻ മരിച്ചു. ഹെഡ് കോണ്‍സ്റ്റബിള്‍ അലി മുഹമ്മദാണ് വീരമൃത്യു വരിച്ചത്. അനന്തനാഗിലെ ബിജ്ബേഹാര ഏരിയയിലെ ഹസൻപോറയിലെ വസതിക്ക് സമീപം വെെകിട്ട് അഞ്ചരയോടെയാണ് ആക്രമണമുണ്ടായത്. ഗുരുതരാവസ്ഥയിലായിരുന്ന പൊലീസുകാരനെ ആശുപത്രിയിലെത്തിച്ചെങ്കിലും മരണപ്പെടുകയായിരുന്നു. ആക്രമണം നടന്ന മേഖലയില്‍ കനത്ത സുരക്ഷ ഏര്‍പ്പെടുത്തിയിട്ടുണ്ട്.
English Summary :Policeman killed in Kashmir terror attack
you may also like this video