കാണ്ഡഹാര്‍ വിമാനം റാഞ്ചിയ പ്രതികളിലൊരാള്‍ കറാച്ചിയില്‍ വെടിയേറ്റ് മരിച്ചു. ജെയ്‌ഷെ മുഹമ്മദ് ഭീകരനായ മിസ്ത്രി സഹൂര്‍ ഇബ്രാഹിമാണ് കൊല്ലപ്പെട്ടത്. ഇയാള്‍ പാകിസ്ഥാനിലെ കറാച്ചിയില്‍ മാര്‍ച്ച് ഒന്നിന് കൊല്ലപ്പെട്ടതായി സര്‍ക്കാര്‍ വൃത്തങ്ങള്‍ അറിയിച്ചു. ഐഎസ്ഐയുടെ സംരക്ഷണത്തിലാണ് ഇയാള്‍ കഴിഞ്ഞത്. കറാച്ചിയില്‍ ഇയാള്‍ ഫര്‍ണിച്ചര്‍ ബിസിനസ് നടത്തിവരികയായിരുന്നു.
മുഖം മറച്ചെത്തിയ രണ്ട് പേര്‍ സഹൂര്‍ മിസ്ത്രിക്ക് നേരെ വെടിയുതിര്‍ക്കുകയായിരുന്നു. കാണ്ഡഹാര്‍ വിമാനം റാഞ്ചാനെത്തിയ അഞ്ച് പേരില്‍ ഒരാളായിരുന്നു ഇത്. വിമാനത്തിലുണ്ടായിരുന്ന ഒരാളുടെ കഴുത്തില്‍ കത്തി വച്ച് ഭീക്ഷണിപ്പെടുത്തിയ ശേഷം കൊലപ്പെടുത്തിയതും ഇയാളാണ്.
ഇയാളെ പിടികൂടാന്‍ തിരച്ചില്‍ നടത്തിയെങ്കിലും പിടികൂടാന്‍ കഴിഞ്ഞില്ല. 1999ല്‍ 180 യാത്രികരുമായി നേപ്പാളിലെ കാഠ്മണ്ഡു ത്രിഭുവന്‍ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ നിന്ന് ഡല്‍ഹി അന്താരാഷ്ട്ര വിമാനത്താവളത്തിലേക്ക് വരികയായിരുന്നു എയര്‍ ഇന്ത്യ വിമാനമാണ് തീവ്രവാദികള്‍ റാഞ്ചിയത്. സംഭവത്തിന് പിന്നില്‍ പാകിസ്ഥാനിലെ തീവ്രവാദി സംഘടനയായ ഹര്‍ക്കത്തുല്‍ മുജാഹിദ്ദീനായിരുന്നു.
English Summary:terrorist hijacked Air India killed in Pakistan
You may also like this video