ജമ്മു കശ്മീരില്‍ വര്‍ഗീയ ആക്രമണം നടത്തി ഭീകരര്‍. ഷോപിയാനിൽ ഭീകരർ നടത്തിയ വെടിവെപ്പിൽ കശ്മീരി പണ്ഡിറ്റ് കൊല്ലപ്പെട്ടു. കശ്മീരി പണ്ഡിറ്റായ പുരൺ കൃഷൻഭട്ട് ആണ് കൊല്ലപ്പെട്ടത്. ഷോപിയാനിലെ ചൗധരി ഗണ്ടിലാണ് സംഭവം. തോട്ടത്തിലേക്ക് പോകുകയായിരുന്ന കൃഷൻഭട്ടിന് നേരെ ഭീകരർ വെടിയുതിർക്കുകയായിരുന്നു. ഷോപ്പിയാനിലെ ആശുപത്രിയിൽ എത്തിച്ചപ്പോഴേയ്ക്കും ഭട്ടിന്റെ മരണം സംഭവിച്ചിരുന്നതായി ഡോക്ടര്‍ അറിയിച്ചു.
സ്കൂള്‍ വിദ്യാര്‍ത്ഥികളായ രണ്ട് മക്കളാണ് ഭട്ടിനുള്ളത്. ഭീകരർക്കായി പ്രദേശം വളഞ്ഞ് തിരച്ചിൽ ആരംഭിച്ചതായി ജമ്മു കശ്മീർ പൊലീസ് അറിയിച്ചു.
English Summary: Terrorists targeting Pandits again: Kashmiri Pandit killed in Jammu and Kashmir
You may like this video also