Site iconSite icon Janayugom Online

തൈപ്പൊങ്കല്‍ : സംസ്ഥാനത്ത് വ്യാഴാഴ്ച ആറ് ജില്ലകളില്‍ അവധി

തമിഴ് നാട്ടിലെ മുഖ്യ ആഘോഷമായ തൈപ്പൊങ്കല്‍ പ്രമാണിച്ച് സംസ്ഥാനത്തെ ആറ് അതിര്‍ത്തി ജില്ലകളള്‍ക്ക് ഈ മാസം 15ന് പ്രദേശിയ അവധിയ ഇടുക്കി, തിരുവനന്തപുരം, കൊല്ലം ‚പത്തനംതിട്ട, പാലക്കാട്,വയനാട് ജില്ലകള്‍ക്കാണ് അവധി. തമിഴ് നാടുമായി അതിര്‍ത്തി പങ്കിടുന്ന ജില്ലകളാണ് ഇവ, സംസ്ഥാന സര്‍ക്കാരിന്റെ ഔദ്യോഗിക കലണ്ടര്‍ പ്രകാരമുള്ള അവധിയാണിത്. പൊങ്കല്‍ ആഘോഷത്തോടനുബന്ധിച്ചു തമിഴ്‌നാട്ടില്‍ 15 മുതല്‍ 18 വരെയുള്ള 4 ദിവസങ്ങള്‍ (ഞായര്‍ ഉള്‍പ്പെടെ) തുടര്‍ അവധിയാണ്.

വിളവെടുപ്പ് ഉത്സവമാണ് തൈപ്പൊങ്കല്‍. വിളവെടുപ്പിന്റെ സമൃദ്ധി നല്‍കിയതിനു സൂര്യദേവനു നന്ദി പറയുന്ന ആചാരമായാണ് ഇതു കൊണ്ടാടുന്നത്. ബോഗി പൊങ്കല്‍, തൈപ്പൊങ്കല്‍, മാട്ടുപ്പൊങ്കല്‍, കാണുംപൊങ്കല്‍ എന്നിവയാണ് പൊങ്കലിനോടനുബന്ധിച്ചുള്ള പ്രധാന ആഘോഷദിവസങ്ങള്‍. 14നാണ് ബോഗി പൊങ്കല്‍ ആഘോഷിക്കുന്നത്. പഴയ സാധനങ്ങളൊക്കെ കത്തിച്ചു കളഞ്ഞു പുതുമയെ വരവേല്‍ക്കുകയാണ് ബോഗി പൊങ്കലിന്റെ സങ്കല്‍പം.

Exit mobile version