അടുത്തിടെ പുറത്തിയ കന്നട ഹിറ്റ് ചിത്രമായ കാന്താരയ്ക്കെതിരെ നിയമനടപടിയുമായി മുന്നോട്ടുപോകുമെന്ന് പ്രമുഖ മ്യൂസിക് ബാന്‍ഡായ തൈക്കൂടം ബ്രിഡ്ജ്. കാന്താര ചിത്രത്തിലെ ‘വരാഹരൂപം’ എന്ന ഗാനത്തിന്റെ സംഗീതം തൈക്കൂടം ബ്രിഡ്ജിന്റെ ‘നവരസം’ എന്ന ഗാനത്തിന്റെ കോപ്പിയാണെന്ന റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നതിന് പിന്നാലെയാണ് നടപടി. പകര്‍പ്പവകാശ നിയമങ്ങളുടെ നഗ്‌നമായ ലംഘനമാണ് നടന്നതെന്നും നിയമനടപടി സ്വീകരിക്കുമെന്നും സോഷ്യൽമീഡിയയിലെ പോസ്റ്റിൽ ബാൻഡ് വ്യക്തമാക്കി. എന്നാല്‍ കോപ്പിയടിച്ചതാണെന്നുള്ള ആരോപണം സംഗീത സംവിധായകന്‍ ബി. അജനീഷ് ലോക്‌നാഥ് തള്ളിയിരുന്നു. കോപ്പി അടിച്ചിട്ടില്ലെന്നും ഒരേ രാഗമായതിനാല്‍ തോന്നുന്നതാണെന്നുമായിരുന്നു അജനീഷിന്റെ വശദീകരണം.
എന്നാൽ, ‘വരാഹ രൂപം’ തൈക്കൂടം ബ്രിഡ്ജ് ഇന്റെ ‘നവരസം’ എന്ന പാട്ടിന്റെ 90 ശതമാനം ഓര്‍ക്കസ്ട്രല്‍ അറേഞ്ച്‌മെന്റിന്റെ ക്രെഡിറ്റ് കൊടുക്കാതെ ഉണ്ടാക്കിയ കോപ്പിയാണെന്ന് ഗായകന്‍ ഹരീഷ് ശിവരാമകൃഷ്ണന്‍ ഫെയ്സ്ബുക്കിൽ പോസ്റ്റിട്ടു. ഒരേ രാഗം ആയതുകൊണ്ട് വെറുതെ തോന്നുന്നതൊന്നും അല്ലെന്നും കോപ്പിയാണെന്ന് നല്ല ഉറപ്പുണ്ടെന്നുമായിരുന്നു അദ്ദേഹത്തിന്റെ പോസ്റ്റ്.
സംഭവത്തില്‍ പ്രശസ്ത സംഗീത സംവിധായകന്‍ ബിജിപാലും തൈക്കൂടം ബ്രിഡ്ജിന് അനുകൂലമായി രംഗത്തെത്തിയിരുന്നു. സംഗീതം കോപ്പിയടിയാണെന്ന് ബിജിപാലും പറഞ്ഞിട്ടുണ്ട്.
തുടര്‍ന്നാണ് തൈക്കൂടം ബ്രിഡ്ജ് നടപടിയുമായി മുന്നോട്ടുപോകാന്‍ തീരുമനിച്ചത് ഈ വിഷയത്തിലെ ശ്രോതാക്കളുടെ പിന്തുണയും സംഘം അഭ്യർത്ഥിച്ചിട്ടുണ്ട്.
English Summary: Thaikkudam bridge accused Kanthara copied their music
You may also like this video also