തായ്‌ലന്‍ഡ് ഓപ്പണില്‍ പിവി സിന്ധു സെമിയില്‍ തോല്‍വി. സെമിയില്‍ ഒളിംപിക് ചാംപ്യന്‍ ചൈനയുടെ ചെന്‍ യു ഫെയേ നേരിട്ടുള്ള ഗെയിമുകള്‍ക്കാണ് സിന്ധുവിന്റെ തോല്‍വി. സ്‌കോര്‍ 17–21, 16–21. ആദ്യ ഗെയിമില്‍ ചൈനീസ് താരം ഒരവസരവും നല്‍കിയില്ല. 10–15 മുന്നിലെത്തിയ താരം അനായാസം ഗെയിം സ്വന്തമാക്കി. 10–5ന് സിന്ധുവിന് മത്സരത്തിലേക്ക് തിരിച്ചെത്താന്‍ സാധിച്ചെങ്കിലും തുടരെ പോയിന്റുകള്‍ നേടിയ ചെന്‍ സ്‌കോര്‍ 11–11 സ്വന്തമാക്കുകയായിരുന്നു. പിന്നീട് നാല് അഞ്ച് പോയിന്റുകള്‍ മാത്രമാണ് സിന്ധുവിന് നേടാന്‍ സാധിച്ചത്. ആദ്യ റൗണ്ടില്‍ യുഎസിന്റെ ലോറന്‍ ലാമിനെ തോല്‍പ്പിച്ചെത്തിയ സിന്ധു ഒന്നിനെതിരെ രണ്ട് ഗെയിമുകള്‍ക്കായിരുന്നു ജയം നേടിയത്. രണ്ടാം റൗണ്ടില്‍ ദക്ഷിണ കൊറിയയുടെ സിം യു ജിന്‍ സിന്ധുതോല്‍പിച്ചത്.
English Summary:thailand open pv sindhu out in semifinals
You may also like this video