Site iconSite icon Janayugom Online

കുടിയേറ്റ തൊഴിലാളികള്‍ക്കായി അതിർത്തികൾ തുറക്കാനൊരുങ്ങി തായ്‌ലൻഡ്

അയൽരാജ്യങ്ങളായ മ്യാൻമർ, കംബോഡിയ, ലാവോസ് എന്നിവിടങ്ങളിൽ നിന്നുള്ള തൊഴിലാളികൾക്കായി അതിർത്തികൾ തുറക്കാനൊരുങ്ങി തായ്‌ലൻഡ്. തൊഴിലാളി ക്ഷാമംമൂലം കയറ്റുമതി, ടൂറിസം എന്നിവ പ്രതിസന്ധിയിലായതായും ഇവ ആശ്രിത സമ്പദ്‌വ്യവസ്ഥയെ പ്രതികൂലമായി ബാധിച്ചതായും സർക്കാർ അധികൃതര്‍ പറഞ്ഞു. കുടിയേറ്റ തൊഴിലാളികൾക്കുള്ള വാക്‌സിനേഷൻ, ക്വാറന്റൈൻ നടപടിക്രമങ്ങൾ, കോവിഡ്-19 പരിശോധന എന്നിവയുമായി ബന്ധപ്പെട്ട നിയമങ്ങൾ ബുധനാഴ്ച തീരുമാനിക്കുമെന്ന് തൊഴിൽ മന്ത്രി പൈറോട്ട് ചോട്ടികാസതിയൻ പറഞ്ഞു.

തായ്‌ലൻഡിന്റെ വൻകിട കയറ്റുമതി വ്യവസായങ്ങളായ ഭക്ഷണം, റബ്ബർ ഉല്പാദനം എന്നിവ കുടിയേറ്റ തൊഴിലാളികളാണ് ചെയ്തിരുന്നത്. എന്നാല്‍ രാജ്യത്ത് നിലവില്‍ 4,20,000 വിദേശ തൊഴിലാളികൾ ആവശ്യമാണെന്ന് പൈറോട്ട് വ്യക്തമാക്കി. നിർമ്മാണം, സമുദ്രവിഭവ വ്യവസായങ്ങൾ എന്നിവയിലാണ് തൊഴിലാളികളെ ആവശ്യമായുള്ളത്. കോവിഡ് രൂക്ഷമായതിനെത്തുടര്‍ന്ന് ഈ വര്‍ഷം ആദ്യമാണ് തൊഴിലാളികൾ രാജ്യത്തുനിന്ന് പോയത്.

Eng­lish summary:Thailand pre­pares to open bor­ders for migrant workers

you may also like this video

Exit mobile version