Site iconSite icon Janayugom Online

തകഴി ശിവശങ്കരപിള്ള അവാർഡ് ടി പി രാമചന്ദ്രന്

TPRTPR

കോഴിക്കോട് ബാർ അസോസിയേഷൻ ഏർപ്പെടുത്തിയ ആദ്യത്തെ തകഴി ശിവശങ്കരപിള്ള അവാർഡിന് മഞ്ചേരി ബാറിലെ അഭിഭാഷകൻ ടി പി രാമചന്ദ്രൻ രചിച്ച ഒരു ദേശത്തിന്റെ കഥ പറയുന്ന ‘ചേറുമ്പ് അംശം ദേശം’ എന്ന നോവൽ അർഹമായി. 30,000 രൂപയും പ്രശസ്തി പത്രവും അടങ്ങുന്നതാണ് അവാർഡ്.
പ്രശസ്ത എഴുത്തുകാരൻ ശത്രുഘ്നൻ ചെയർമാനായി ഡോ. എൻ പി ഹാഫിസ് മുഹമ്മദ്, ഡോ. കെ വി തോമസ് എന്നിവരടങ്ങിയ ജൂറിയാണ് സമ്മാനാര്‍ഹമായ കൃതി തെരഞ്ഞെടുത്തത്. ജ്ഞാനപീഠം ജേതാവായ തകഴി ശിവശങ്കരപിള്ള അഭിഭാഷകനും കൂടിയായിരുന്നതിനാൽ അദ്ദേഹത്തിന്റെ ഓർമ്മക്കായി കേരളത്തിലെ അഭിഭാഷകർക്കിടയിലെ ഏറ്റവും നല്ല നോവലിസ്റ്റിനാണ് മൂന്നുവർഷത്തിലൊരിക്കൽ അവാർഡ് നൽകുവാൻ തീരുമാനിച്ചിട്ടുള്ളതെന്ന് കാലിക്കറ്റ് ബാർ അസോസിയേഷൻ പ്രസിഡന്റ് അഡ്വ. എം എസ് സജി, സെക്രട്ടറി അഡ്വ. കെ ശ്രീകാന്ത് എന്നിവർ അറിയിച്ചു. ഈ മാസം മൂന്നാമത്തെ ആഴ്ച കാലിക്കറ്റ് ബാർ അസോസിയേഷനിൽ നടക്കുന്ന ചടങ്ങിൽ അവാർഡ് സമ്മാനിക്കും.

Eng­lish Sum­ma­ry: Thakazhi Sivasankarapil­la Award to TP Ramachandran

You may also like this video

Exit mobile version