Site icon Janayugom Online

ഗിന്നസ് മാടസാമിയുടെ ആദ്യ പ്രചോദനാത്മക പുസ്തകം ‘തലകെട്ടില്ലാത്ത പുസ്തകം’ പ്രസിദ്ധീകരണത്തിനൊരുങ്ങുന്നു

book

ഒരു പുസ്തകത്തില്‍ തന്നെ തമിഴും മലയാളവും ഇടകലര്‍ത്തി എഴുതിയ ആദ്യ പ്രചോദനാത്മക പുസ്തകം ‘തലകെട്ടില്ലാത്ത പുസ്തകം’ പ്രസിദ്ധികരണത്തിന് തയ്യാറായി. തപാല്‍ വകുപ്പിലെ ജീവനക്കാരന്‍, മനുഷ്യാവകാശ പ്രവര്‍ത്തകന്‍, അന്താരാഷ്ട്ര സമാധാന സംഘടന അംഗം എന്നി നിലകളില്‍ പ്രവര്‍ത്തിക്കുന്ന ഗിന്നസ് മാടസാമിയുടെ ആദ്യ രചനമെയ് രണ്ടിന് പുറത്തിറങ്ങുന്നു.

ലോക സമാധാനത്തിന്റെ സാധ്യത, പരിസ്ഥിതി സംരക്ഷണത്തിന്റെ ഉള്‍ക്കാഴ്ചകള്‍ , മനുഷ്യ മുഖം പതിപ്പിച്ച സുസ്ഥിര വികസന പ്രക്രിയകള്‍, ഭാവി ലോകത്തിന്റെ നിലനില്‍പ്പ്, യുവ തലമുറയ്ക്ക് ആവശ്യമായ പ്രചോദനങ്ങള്‍, ജനാധിപത്യ മൂല്യങ്ങളുടെ പ്രസക്തി,  എന്നി വിഷയങ്ങള്‍ ഉള്‍പ്പെടുത്തിയുള്ള ചിന്തകളെ  ആസ്പദമാക്കി ആണ് പുസ്തകം രചിട്ടുള്ളത്.  ഗ്രന്ഥകര്‍ത്താവായ ഡോ. ഗിന്നസ് മാടസാമി പീരുമേട് പോസ്റ്റ് മാസ്റ്ററായി പ്രവര്‍ത്തിക്കുന്നു. ഐക്യ രാഷ്ട്ര സഭയുടെ സുസ്ഥിര വികസന ലക്ഷ്യങ്ങള്‍ , യൂറോപ്യന്‍ യൂണിയന്‍ ക്ലൈമറ്റ് പാക്ട് എന്നിവയുടെ ഇന്ത്യയിലെ അംബാസിഡര്‍ കൂടിയാണ്.

Eng­lish Sum­ma­ry: ‘Tha­lakket­til­latha Pusthakam’ to release

You may like this video also

Exit mobile version