Site iconSite icon Janayugom Online

സൈന്യത്തിന് നന്ദി; ഇന്ത്യക്കാര്‍ക്ക് ഇത് അഭിമാന നിമിഷം; രാമചന്ദ്രന്റെ മകള്‍ ആരതി

ഇന്ത്യാക്കാര്‍ക്ക് ഇത് അഭിമാന നിമിഷം.സൈന്യത്തിന് നന്ദി.പാകിസ്ഥാന്‍ ഭീകര കേന്ദ്രങ്ങള്‍ക്ക് നേരെ ഇന്ത്യ നടത്തിയശക്തമായ തിരിച്ചടിയുടെ വാര്‍ത്ത അറിഞ്ഞതിന് ശേഷം പഹല്‍ഗാമില്‍ കൊല്ലപ്പെട്ട മലയാളി എന്‍ രാമചന്ദ്രന്റെ മകള്‍ ആരതിയുടെ വാക്കുകളാണിവ.

പാക്കിസ്ഥാൻ ഭീകര കേന്ദ്രങ്ങൾ തകർത്തു എന്ന വാർത്ത ആശ്വാസം നൽകുന്നുവെന്നും ഇന്ത്യക്കാരിയായതിൽ അഭിമാനിക്കുന്നുവെന്നും ആരതി മാധ്യമങ്ങളോട് പറഞ്ഞു.ഇന്ത്യ നടത്തിയ ഈ ഓപ്പറേഷന് ഇതിലും യോജിച്ച പേര് വേറെയില്ല. എന്റെ അമ്മയുടെ അടക്കം സിന്ദൂരം മായ്ച്ചു കളഞ്ഞ ആക്രമണമായിരുന്നു പഹൽഗാമിൽ നടന്നത്. ആ ആക്രമണത്തിന് ഓപ്പറേഷൻ സിന്ദൂരിൽ കൂടി മറുപടി നൽകിയിരിക്കുന്നു അവർ പറഞ്ഞു.

Exit mobile version