കോണ്‍ഗ്രസിനേയും,രാഹുല്‍ ഗാന്ധിയേയും വിമര്‍ശിച്ച് അവലോകനങ്ങള്‍ എക്ലില്‍ ട്വീറ്റ് ചെയ്ത് പാര്‍ട്ടി നേതൃത്വത്തെ വെല്ലുവിളിച്ചിരിക്കുകയാണ് കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി അംഗം കൂടിയായ ശശി തരൂര്‍ .സിവിതാസ് സമീര്‍ എന്നയാളുടെ അവലോകനമാണ് ട്വീറ്റ് ചെയ്തിരിക്കുന്നത്. ശശി തരൂരും ‚രാഹുല്‍ ഗാന്ധിയും തമ്മിലുള്ള വ്യത്യാസം കോണ്‍ഗ്രസിനുള്ളിലെ രണ്ട് പ്രവണതയാണെന്നം ഇതിനെ ഒരുമിച്ച് കൊണ്ടുപോകാന്‍ സാധിക്കാത്തതാണ് പ്രശ്നമെന്നും അവലോകനത്തില്‍ പറയുന്നു.
90കളിൽ പുതിയ കാഴ്ചപ്പാട് കൊണ്ടുവരണമെന്ന സമീപനമായിരുന്നു കോൺഗ്രസിനെന്ന് സിവിതാസ് സമീർ പറയുന്നു. രാഹുൽ ഗാന്ധി നേതൃത്വത്തിൽ വന്നതിനുശേഷം കോൺഗ്രസിന്റെ ശ്രമങ്ങൾ പരാജയപ്പെട്ടു. എന്നാൽ ബദൽ നയങ്ങൾ ഉള്ള ആളാണ് ശശി തരൂർ. എന്തിനെയും എതിർക്കുന്ന പാർടി മാത്രമായി കോൺഗ്രസ് മാറി. നയമില്ലാത്ത പാർടിയായി കോൺഗ്രസ് മാറുമ്പോൾ തരൂരിനെപ്പോലുള്ളവരെ ഒതുക്കുകയാണെന്നും ട്വീറ്റിൽ ചൂണ്ടിക്കാട്ടുന്നുണ്ട്. ഈ വിലയിരുത്തൽ ശരിവെച്ചുകൊണ്ടാണ് തരൂർ റീട്വീറ്റ് ചെയ്തിരിക്കുന്നത്.

