നമ്മുടെ മുറ്റത്ത് സധാരണയായി കണ്ടുവരുന്ന ഒരു ചെറുസസ്യംകൊണ്ട് ഗുണവും ഔഷധവുമുള്ള ഒരു വിഭവം തയ്യാറാക്കാന്‍ സാധിക്കും. ഏതാണ് ആ സസ്യം എന്നല്ലേ? അതാണ് തഴുതാമ. ഈ ചെറിയ ചെടിയുടെ ഔഷധ ഗുണം എന്താണ് എന്നല്ലേ. രക്തശുദ്ധിയും മൂത്രസംബന്ധമായ പല അസുഖങ്ങള്‍ക്കും ഇതിന്റെ ഇലയിട്ട വെളളം കുടിച്ചാല്‍ മതി. എന്നുവച്ച് വെള്ളം മാത്രം അല്ല കേട്ടോ കുട്ടികള്‍ക്കുവരെ ഇഷ്ടപ്പെടുന്ന രുചികരമായ ഒരു വിഭവവും ഇതുവച്ച് തയ്യാറാക്കാം. തഴുതാമയുടെ ഇല ഉപയോഗിച്ചാണ് ഈ വിഭവം തയ്യാറാക്കുന്നത്. ചെറു ഇലകള്‍ ആയതിനാല്‍ ഒരു കപ്പ് ഇല നുള്ളിയെടുക്കണം. ഇതിനെ ചെറുതായി നുറുക്കിയെടുത്താല്‍ മെയിൻ ചേരുവ റെഡി.
ചേര്‍ക്കാനുള്ള മറ്റ് ചേരുവകകള്‍:
1. തേങ്ങ ചുരണ്ടിയത് — കാല്‍ കപ്പ്, ജീരകം — അര ടീസ്പൂണ്‍, വെളുത്തുള്ളി 3 അല്ലി.
2. ചെറിയ ഉള്ളി — അര കപ്പ്
3. വെളിച്ചെണ്ണ – 2 സ്പൂണ്‍
4. കടുക്- ആവശ്യത്തിന്
5. കറിവേപ്പില ആവശ്യത്തിന്
അടുപ്പത്ത് പാൻ അതിലേക്ക് 3, 4, 5 എന്നീ വിഭവങ്ങള്‍ യഥാവിധി പകര്‍ന്ന് അതിലേക്ക് അരിഞ്ഞുവച്ചിട്ടുള്ള ഇലയും ചെറിയ ഉള്ളി അരിഞ്ഞതും ചേര്‍ത്ത് വഴറ്റുക. ചെറുതായി നിറംമാറിവരുമ്പോള്‍ അതിലേക്ക് എടുത്തുവച്ചിട്ടുള്ള തേങ്ങയും അര ടീ സ്പൂണ്‍ ജീരകം പൊടിച്ചതും വെളുത്തുള്ളി ചതച്ച് 3 അല്ലിയും ഇട്ട് നല്ലപോലെ ഞെരടിച്ചേര്‍ത്ത് ആ കൂട്ട് പാനിലേക്ക് പകരുക. ശേഷം ചെറുതീയില്‍ കൂട്ട് വെന്താല്‍ ഒന്നാന്തരം തോരന്‍ റെഡി.