Site iconSite icon Janayugom Online

ഒളിവിൽ കഴിഞ്ഞു വന്നിരുന്ന പ്രതി പിടിയിൽ

പതിമൂന്ന് വര്‍ഷത്തോളം ഒളിവിലായിരുന്ന ഭരണിക്കാവ് തെക്കേമങ്കുഴി മുറിയിൽ പേരൂർ കോട്ടയിൽ വീട്ടിൽ മോഹനൻ ( 55) നെ പൊലീസ് അറസ്റ്റ് ചെയ്തു. ഇലക്ഷനോടനുബന്ധിച്ച് ജില്ലാ പൊലീസ് മേധാവി എം പി മോഹന ചന്ദ്രൻ ഐപിഎസിന്റെ നിർദ്ദേശാനുസരണം ലോങ്ങ് പെന്റിംഗ് വാറന്റുകളിലെ പ്രതികളെക്കുറിച്ച് നടത്തിയ അന്വേഷണത്തിലാണ് ഇയാൾ പിടിയിലായത്. 2012 ജനുവരിഒന്നിന് ആധാരം രജിസ്റ്റർ ചെയ്യുന്നതുമായി ബന്ധപ്പെട്ട് ഉണ്ടായ തർക്കത്തെത്തുടർന്ന് തെക്കേ മങ്കുഴി സ്വദേശിയായ സുശീലൻ എന്നയാളെ ക്രൂരമായി മർദ്ദിക്കുകയും സംഭവശേഷം മോഹനൻ സ്ഥലത്തു നിന്നും ഒളിവിൽ പോവുകയുമായിരുന്നു.

തുടർന്ന് പ്രതിയായ മോഹനന്‍ വിവിധ സ്ഥലങ്ങളിൽ കൂലിപ്പണിയും ലോട്ടറികച്ചവടവും മറ്റുമായി കഴിഞ്ഞു. പ്രതിക്കെതിരെ കോടതി ലോങ്  പെന്റിങ് വാറണ്ട് നിലനില്‍പ്പുണ്ടായിരുന്നു. ഇയാൾ രാത്രികാലങ്ങളിലും മറ്റും രഹസ്യമായി വള്ളികുന്നം പൊലീസ് സ്റ്റേഷൻ പരിധിയിൽ വന്ന് പോകുന്നതായും ചെങ്ങന്നൂർ മടത്തുംമട ഭാഗത്ത് ഒളിവിൽ താമസിക്കുന്നതായും രഹസ്യവിവരം കിട്ടിയതിന്റെ അടിസ്ഥാനത്തിൽ ആണ് സ്ഥലത്തെത്തി വള്ളികുന്നം പൊലീസ് പ്രതിയെ അറസ്റ്റ് ചെയ്തത്. കായംകുളം ജുഡീഷ്യൽ ഒന്നാം ക്ലാസ്സ്‌ മജിസ്‌ട്രേറ്റ് കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.

Exit mobile version