നടിയോട് അപമര്യാദയായി പെരുമാറിയെന്ന കേസില്‍ റെയില്‍വെ പോര്‍ട്ടര്‍ പിടിയില്‍. തിരുവനന്തപുരം കൊച്ചുവേളി റെയില്‍വേ സ്റ്റേഷനില്‍ വച്ചാണ് സംഭവം. പേട്ട റെയില്‍വെ സ്റ്റേഷനിലെ പോര്‍ട്ടര്‍ അരുണിനെയാണ് പൊലീസ് പിടികൂടിയത്.
വ്യാഴാഴ്ച വൈകുന്നേരം ആണ് ആക്രമണം ഉണ്ടായത്. ഷൂട്ടിങ് ആവശ്യത്തിനായി യാത്രക്കായി റെയില്‍വെ സ്റ്റേഷനില്‍ എത്തിയ നടിക്കെതിരെയാണ് ആക്രമണം നടന്നത്. ട്രെയിനില്‍ കയറാന്‍ സഹായിക്കാമെന്ന് ഭാവിച്ചാണ് നടിയെ കടന്നു പിടിച്ചത്. പിന്നാലെ നടി റെയില്‍വേ പൊലീസില്‍ പരാതി നല്‍കുകയായിരുന്നു. പരാതിയുടെ അടിസ്ഥാനത്തില്‍ അരുണിനെ റെയില്‍വേ സസ്‌പെന്‍ഡ് ചെയ്തു.

