നൈല്‍ നദിയുടെ മണ്‍മറഞ്ഞ കൈവഴി കണ്ടെത്തി ഗവേഷകര്‍. ഈജിപ്തിലെ പിരമിഡ് നിര്‍മ്മാണത്തെക്കുറിച്ച് ലോകത്തെ അലട്ടിയിരുന്ന ചോദ്യങ്ങള്‍ക്കും ഇതോടെ ഉത്തരമായെന്നും ഗവേഷകര്‍ പറഞ്ഞു.
അഹ്‌റമത്ത് എന്ന് വിളിക്കപ്പെടുന്ന ഈ കൈവഴി ഏകദേശം 40 മൈൽ (64 കിലോമീറ്റർ) നീളമുള്ളതാണ്. കമ്മ്യൂണിക്കേഷൻസ് എർത്ത് ആന്റ് എൻവയോൺമെന്റ് ജേണലിലാണ് ഗവേഷണ റിപ്പോര്‍ട്ട് പ്രസിദ്ധീകരിച്ചിരിക്കുന്നത്.
ഈജിപ്തുകാർ പിരമിഡുകൾ നിർമ്മിക്കാൻ ഉപയോഗിച്ച ഭീമാകാരമായ വസ്തുക്കൾ നീക്കാൻ ഈ ജലപാത ഉപയോഗിച്ചിരിക്കാമെന്നാണ് പുരാവസ്തു ഗവേഷകരുടെ നിഗമനം. വാസയോഗ്യമല്ലാത്ത മരുഭൂമിയിൽ 31 പിരമിഡ് ശൃംഖലകള്‍ ഏങ്ങനെ നിര്‍മ്മിച്ചുവെന്നതിന് കൃത്യമായ ഉത്തരം ലഭിച്ചുവെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. ഫറവോമാരുടെ മൃതദേഹങ്ങൾ പിരമിഡിനുള്ളിലെ അന്തിമ ശ്മശാന സ്ഥലത്തേക്ക് മാറ്റുന്നതിന് മുമ്പ് സംസ്കാര ചടങ്ങുകള്‍ നടന്നതും ഈ നദീ തീരത്തായിരിക്കാമെന്നാണ് കണക്കുകൂട്ടല്‍.
അഹ്‌റമത്ത് ശാഖയുടെ ഗതിക്കും കാലക്രമേണ മാറ്റങ്ങളുണ്ടായി. ഏകദേശം 2649 മുതൽ 2150 ബിസി വരെ പടിഞ്ഞാറായിരുന്നു അഹ്റമത്തിന്റെ സ്ഥാനം. 2030 മുതൽ 1640 ബിസിയില്‍ കിഴക്കോട്ട് നീങ്ങി. എന്നാൽ മേഖലയിൽ വരൾച്ച രൂക്ഷമായതോടെ അഹ്‌റാമത്ത് ശാഖയുടെ ജലനിരപ്പ് താഴ്ന്നു. എന്നാല്‍ ഇതിന് കൃത്യമായ കാലഗണന നല്‍കാന്‍ ഗവേഷണ സംഘത്തിനായിട്ടില്ല.
English Summary: The answers to the questions in the pyramid are; Researchers with new findings
You may also like this video