Site iconSite icon Janayugom Online

തകൃതിയായി സപ്ലൈക്കോയുടെ ഓണവില്പന; ഒറ്റദിവസത്തെ വരുമാനം 17.91 കോടി

സപ്ലൈകോയുടെ ചരിത്രത്തിലെ ഏറ്റവും വലിയ മുന്നേറ്റമാണ് ഇത്തവണത്തേത്. ഓഗസ്റ്റ് 27-ാം തീയതി വരെയുള്ളതിൽ ഒരു ദിവസത്തെ ഏറ്റവും ഉയർന്ന വിൽപ്പനയായ 15.7 കോടി പിന്നിട്ടു.  ഓഗസ്റ്റ് 29ന് റെക്കോർഡ് ഭേദിച്ച് 17.91 കോടിയുടെ പ്രതിദിന വിൽപ്പനയാണ് നടന്നത്.  41,30,418 ഉപഭോക്താക്കള്‍ സപ്ലൈകോയുടെ വിൽപ്പനശാലകൾ 29വരെ സന്ദർശിച്ചു കഴിഞ്ഞു.

ഉപഭോക്തൃ സംസ്ഥാനമായ കേരളത്തിൽ വിലക്കയറ്റത്തിനുള്ള സാധ്യത രാജ്യത്ത് ഏറ്റവും ഉയർന്ന തോതിലാണ്. എന്നാൽ മാതൃകാപരമായ വിപണി ഇടപെടൽ പ്രവർത്തനങ്ങളിലൂടെ ഈ ഓണക്കാലത്ത് പോലും ജനങ്ങൾക്ക് വിലക്കയറ്റത്തിൻ്റെ നേരിയ സമ്മർദ്ദം ഇല്ലാതെ ന്യായവിലയ്ക്ക് അവശ്യവസ്തുക്കൾ ലഭ്യമാക്കാനുള്ള സാഹചര്യം ഒരുക്കാൻ കഴിഞ്ഞിരിക്കുന്നുവെന്നും അതിൽ സപ്ലൈകോയുടെ സേവനം വളരെ വലുതാണെന്നും മന്ത്രി ജി ആർ അനിൽ പറഞ്ഞു.

Exit mobile version