Site iconSite icon Janayugom Online

എം ഡി എം എയുമായി അസിസ്റ്റന്റ് ഡയറക്ടറെ പിടികൂടി

തിരുവനന്തപുരത്ത് നിന്ന് 2.08 ഗ്രാം എം.ഡി.എം.എയുമായി അസിസ്റ്റന്‍റ് ഡയറക്ടർ പൊലീസ് പിടിയിൽ. വിഴിഞ്ഞം ടൗൺഷിപ് കോളനിയിലെ ജസീമിനെയാണ് ഷാഡോ പൊലീസും കരമന പൊലീസും ചേർന്ന് പ്രതിയെ അറസ്റ്റ് ചെയ്തത്. ശനിയാഴ്ച രാവിലെയോടെയാണ് സംഭവം. എംഡിഎംഎയുമായി ജസീം കാസർകോട് നിന്ന് കൈമനത്ത് എത്തിയപ്പോഴാണ് പൊലീസ് പിടികൂടിയത്. ഷാഡോ സംഘത്തിന് ലഭിച്ച രഹസ്യവിവരത്തിന്‍റെ അടിസ്ഥാനത്തിലാണ് പ്രതിയെ കുടുക്കാനായത്. തുടർന്ന് പൊലീസ് ഇയാളെ ഓടിച്ചിട്ട് പിടികൂടുകയും ചെയ്തു. പിന്നീട് കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.

Exit mobile version