Site iconSite icon Janayugom Online

ജ്യോത്സ്യനെ ഹോട്ടല്‍ മുറിയില്‍ മയക്കി കിടത്തി സ്വര്‍ണവും പണവും കവര്‍ന്നു; യുവതി പിടിയില്‍

ജ്യോത്സ്യനെ ഹോട്ടല്‍ മുറിയില്‍ മയക്കി കിടത്തി സ്വര്‍ണവും പണവും കവര്‍ന്ന കേസില്‍ യുവതി അറസ്റ്റില്‍. തൃശൂര്‍ മണ്ണുത്തി സ്വദേശിനി ആന്‍സിയാണ് പൊലീസിന്റെ പിടിയിലായത്. യുവതി ഉള്‍പ്പെടെ മൂന്നംഗ സംഘമാണ് കവര്‍ച്ചക്ക് പിന്നിലെന്ന് പൊലീസ് പറയുന്നു. സംഭവത്തില്‍ മറ്റു രണ്ടു പേര്‍ക്കായി അന്വേഷണം ആരംഭിച്ചു. 

സെപ്തംബര്‍ 24ന് ഇടപ്പള്ളിയിലെ ഒരു ഹോട്ടലിലാണ് സംഭവം. ജ്യോത്സ്യന്റെ കൈവശമുണ്ടായിരുന്ന 12 പവന്‍ സ്വര്‍ണാഭരണങ്ങളും പണവും യുവതി മോഷ്ടിച്ചുവെന്നാണ് പരാതി. സ്വര്‍ണവും പണവും കൈക്കലാക്കിയതിന് ശേഷം യുവതി ഹോട്ടലില്‍ നിന്ന് കടന്നു കളയുകയും ചെയ്തു. അബോധാവസ്ഥയിലാരുന്ന ജ്യോത്സ്യനെ ഹോട്ടല്‍ ജീവനക്കാരാണ് കണ്ടെത്തിയത്. 

സാമൂഹിക മാധ്യമങ്ങളിലൂടെ ആന്‍സി കൊല്ലം സ്വദേശിയായ ജ്യോത്സ്യനെ പരിചയപ്പെടുന്നത്. തന്ത്രപൂര്‍വം സൗഹൃദം സ്ഥാപിച്ചെടുത്തതിന് ശേഷം കൊച്ചിയിലേക്ക് വിളിച്ചു വരുത്തുകയായിരുന്നു. കൊച്ചിയിലെത്തിയ ജ്യോത്സ്യനെ സുഹൃത്തിനെ കാണാനെന്ന വ്യാജേന ഹോട്ടലിലേക്ക് വിളിച്ചു വരുത്തുകയും. തുടര്‍ന്ന് ജ്യൂസില്‍ മയക്കുമരുന്ന് നല്‍കി മോഷണം നടത്തുകയുമായിരുന്നു.

Eng­lish Summary:The astrologer was hyp­no­tized in a hotel room and robbed of gold and cash; The woman is under arrest
You may also like this video

Exit mobile version