Site iconSite icon Janayugom Online

കെ ഹരിദാസന്‍ വധക്കേസില്‍ പ്രതികളുടെ ജാമ്യഹര്‍ജി തള്ളി

K HaridasanK Haridasan

സിപിഐ(എം) പ്രവർത്തകൻ തലശ്ശേരി പുന്നോലിലെ കെ ഹരിദാസൻ വധക്കേസിൽ പ്രതികളുടെ ജാമ്യഹര്‍ജി തള്ളി. ജയിലിൽ കഴിയുന്ന എട്ട് പ്രതികൾ നൽകിയ ജാമ്യ ഹര്‍ജിയാണ് തള്ളിയത്. കെ വി വിമിൻ, അമൽമനോഹരൻ, പി കെ അശ്വന്ത് ‚അർജുൻ, ദീപക് സദാനന്ദൻ, അഭിമന്യു, ശരത്ത്, ആത്മജൻ എന്നിവരാണ് ജാമ്യ ഹര്‍ജി നൽകിയത്. കേസിൽ ബിജെപി തലശ്ശേരി മണ്ഡലം പ്രസിഡന്റും നഗരസഭാംഗവുമായ കെ ലിജേഷ് ഉൾപെടെ 15 പ്രതികളാണ് അറസ്റ്റിലായത്. ഇതിൽ മൂന്നാം പ്രതി എം സുനേഷ് മാത്രമാണ് ജാമ്യത്തിലുള്ളത്.

Eng­lish Sum­ma­ry: The bail plea of accused in K Hari­dasan mur­der case rejected

You may like this video also

Exit mobile version