Site iconSite icon Janayugom Online

നുഴഞ്ഞു കയറിയെത്തിയ ബംഗ്ലാദേശുകാര്‍ പിടിയില്‍

ഇന്ത്യന്‍ അതിര്‍ത്തിയില്‍ സുരക്ഷാഭടന്മാരുടെ കണ്ണുവെട്ടിച്ച് നുഴഞ്ഞുകയറി കൃത്രിമ രേഖകളുമായി പറവൂരില്‍ കഴിഞ്ഞു വന്ന 27 ബംഗ്ലാദേശ് പൗരന്മാരെ കസ്റ്റഡിയിലെടുത്തു. ഓപ്പറേഷൻ ക്ലീൻ പദ്ധതിയുടെ ഭാഗമായി ജില്ലാ പോലീസ് മേധാവി ഡോ.വൈഭവ് സക്സേനയുടെ നേതൃത്വത്തിൽ വെള്ളിയാഴ്ച പുലർച്ചെ നടത്തിയ പരിശോധനയിലാണ് പറവൂർ മന്നംഭാഗത്ത് താമസിച്ചിരുന്ന ബംഗ്ലാദേശികളെ പിടികൂടിയത്.

അനധികൃതമായ താമസിക്കുകയായിരുന്ന ബാബു മണ്ഡൽ (32), ഷാഗോർ ഇസ്ലാം (20), ജംഷിദ് അലി (30), മുഹമ്മദ് ഹാഷിം (37), ഫർജുൽ ഹൊസൻ (30), മുഹമ്മദ് ബോക്കുൽ (19), സുജോൺ അലി (20), ഷുവോ ഹോസൻ (21), ഷുസാർ മണ്ഡൽ (30), മുഹമ്മദ് സുഹൈൽ റാണ (30), മുഹമ്മദ് ജാസിദുൽ ഇസ്ലാം (20), പൊളാഷ് മണ്ഡൽ (24), മൊഹൻ മണ്ഡൽ (32), ലിറ്റൻ മണ്ഡൽ (27) ‚മുഹമ്മദ് സുബോ മണ്ഡൽ (24), റാസിബ് ഹൊസൻ (30), അലിഫ് .അലി (20), മുഹമ്മദ് റാഫിക്കുൽ (30), മുഹമ്മദ് ഷക്കീം ഉദ്ദീൻ (34), മുഹമ്മദ് ആഷിഖ് ഇസ്ലാം (24), മുഹമ്മദ് മിത്തൻ (30), ലാബോ മണ്ഡൽ (20), മുഹമ്മദ് മിലൻ ഹൊസെൻ (25), മോഹൻ മണ്ഡൽ (35), റാബി അൽ മണ്ഡൽ (35), ഷെറീഫ് അൽ മുല്ല (50), മുഹമ്മദ് ഉസോൾ ഹൊസൻ (27) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. 

മന്നം സ്വദേശി ഹർഷാദ് ഹുസൈൻ വാടകക്കെടുത്ത വീട്ടിൽ നിന്നാണ് ഇവരെ പിടികൂടിയത്. പല തരം ജോലികളാണ് ബംഗ്ലാദേശികൾ ഇവിടെ ചെയ്ത് കൊണ്ടിരുന്നത്. ഇന്ത്യയിൽ പലയിടങ്ങളിൽ തങ്ങിയ ശേഷമാണ് ബംഗ്ലാദേശികൾ പറവൂരിലേക്കെത്തിയത്. ബംഗ്ലാദേശിൽ നിന്നും ബോർഡറിലുള്ള പുഴ കടന്നാണ് ഇന്ത്യയിലേക്ക് വന്നത്. ആഴം കുറഞ്ഞ ഭാഗം തിരഞ്ഞെടുത്താണ് നദി കടക്കുന്നത്. ഇന്ത്യൻ രേഖകളെല്ലാം ബംഗ്ലാദേശിൽ വച്ച് ഏജൻ്റ് ശരിയാക്കി നൽകിയതാണെന്ന് പിടിയിലായവർ പറഞ്ഞു. ഇത് പോലീസ് പരിശോധിച്ച് വരുന്നു. ഇവർക്ക് ഇവിടെ സഹായം ചെയ്തു നൽകിയവരും നിരീക്ഷണത്തിലാണ്. ഓപ്പറേഷൻ ക്ലീനിൻ്റെ ഭാഗമായ് പരിശോധന കൂടുതൽ ശക്തമാക്കുമെന്ന് പദ്ധതിക്ക് നേതൃത്വം നൽകുന്ന ജില്ലാ പോലീസ് മേധാവി ഡോ.വൈഭവ് സക്സേന പറഞ്ഞു. എ.ടി.എസ് ടീമും മുനമ്പം ഡി വൈ എസ് പി എസ്.ജയകൃഷ്ണൻ, മുനമ്പം ഇൻസ്പെക്ടർ പ്രശാന്ത് ക്ലിൻ്റ്, സബ് ഇൻസ്പെക്ടർമാരായ പ്രശാന്ത്. പി.നായർ, കെ.ഐ നസീർ, ടി.കെ സുധീർ എന്നിവരും പരിശോധനയിൽ പങ്കാളികളായി. ഇതോടെ റൂറൽ ജില്ലയിൽ ജനുവരിയിൽ പിടികൂടിയ ബംഗ്ലാദേശികളുടെ എണ്ണം 34 ആയി.

Exit mobile version