Site iconSite icon Janayugom Online

അരിപ്പത്തിരി വിറ്റ് കിട്ടിയ 300 രൂപ കാരണം കച്ചവടക്കാരന്റെ ജീവിതം വഴിമുട്ടിയ സംഭവം: അക്കൗണ്ട് മരവിപ്പിച്ച നടപടി ബാങ്ക് പിൻവലിച്ചു

ismailismail

അരിപ്പത്തിരി കച്ചവടക്കാരന്റെ അക്കൗണ്ട് മരവിപ്പിച്ചത് ഫെഡറൽ ബാങ്ക് പിൻവലിച്ചു. തൃക്കുന്നപ്പുഴ സ്വദേശി ഇസ്മായിലിന് ഇനിമുതൽ പണമിടപാട് നടത്താൻ കഴിയും. നടപടി ഗുജറാത്ത് പൊലീസിൽ നിന്നുള്ള നിരദേശ പ്രകാരമെന്ന് ബാങ്ക് അറിയിച്ചു. ബാങ്ക് ആസ്ഥാനത്തെ ഉദ്യോഗസ്ഥർ ഗുജറാത്ത് പൊലീസുമായി നേരിട്ട് ചർച്ച നടത്തിയിരുന്നു.
പൊലീസിനെ കാര്യങ്ങൾ ബോധ്യപ്പെടുത്തി. തുടർന്ന് അക്കൗണ്ട് മരവിപ്പിച്ചത് റദ്ദാക്കാൻ പൊലീസ് ഇമെയിൽ അയക്കുകയായിരുന്നു. ഒരു യുവതി ഗുഗിൾ പേ വഴി അയച്ച 300 രൂപയുടെ പേരിലായിരുന്നു അക്കൗണ്ട് മരവിപ്പിച്ചത്.

അരിപ്പത്തിരി വിറ്റ് കിട്ടിയ 300 രൂപ കാരണം ജീവിതം വഴിമുട്ടി ഇസ്മയിൽ

ഇസ്മായിലിന്റെ ബാങ്ക് അക്കൗണ്ട് മരവിപ്പിച്ചതുമായി ബന്ധപ്പെട്ട് നേരത്തെ ജനയുഗം വാര്‍ത്ത കൊടുത്തിരുന്നു. നിരവധിപേരാണ് വാര്‍ത്തകളില്‍ പ്രതികരണവുമായി രംഗത്തെത്തിയിരുന്നത്.

സ്വകാര്യബാങ്കുകള്‍ മുന്നറിയിപ്പില്ലാതെ അക്കൗണ്ടുകള്‍ മരവിപ്പിക്കുന്നതായി പരാതി; ന്യൂനപക്ഷവേട്ടയെന്ന് വിമര്‍ശനം

 

സ്വകാര്യബാങ്കുകള്‍ മുന്നറിയിപ്പില്ലാതെ അക്കൗണ്ടുകള്‍ മരവിപ്പിക്കുന്നതായി പരാതി; ന്യൂനപക്ഷവേട്ടയെന്ന് വിമര്‍ശനം

You may also like this video

Exit mobile version